രണ്ടാം ദിനവും അനങ്ങാത സ്വര്‍ണം, ഇത് കുതിപ്പിന് മുന്‍പുള്ള ശാന്തതയോ? പ്രവചനങ്ങള്‍ പറയുന്നത് ഇങ്ങനെ

സ്വര്‍ണത്തിന്റെ പാതപിടിച്ച് വെള്ളിയും
lady wearing gold jewellery
envato
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 9,295 രൂപയിലും പവന് 74,360 രൂപയിലും തുടരുന്നു. ചില ജുവലറികളില്‍ പവന് 74,320 രൂപയിലാണ് വ്യാപാരം. ഇന്നലെ രൂപ നേരിയ മുന്നേറ്റം കാഴ്ചവച്ചതോടെ ഇവര്‍ ഗ്രാമിന് അഞ്ച് രൂപ കുറച്ചതാണ് ഇതിനു കാരണം.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,630 രൂപയാണ്. 14 കാരറ്റിന് ഗ്രാമിന് 5,940 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 3,820 രൂപയുമാണ് ഇന്നത്തെ വില.

വെള്ളി വിലയും ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 123 രൂപയില്‍ തുടരുന്നു.

രാജ്യാന്തര വിലയ്‌ക്കൊപ്പം

യു.എസ്-യുക്രൈന്‍ യുദ്ധം സമാധാനത്തിലേക്ക് നീങ്ങിയേക്കുമെന്ന നിരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യന്തര സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടാക്കിയത് ആഭ്യന്തര വിലയിലും പ്രതിഫലിച്ചിരുന്നു. ഇതിനൊപ്പം ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് അയവ് വന്നതും സ്വര്‍ണ വിലയെ ബാധിച്ചു. എന്നാല്‍ ബുധനാഴ്ച യു.എസിലെ ചില്ലറ വിലക്കയറ്റക്കണക്കുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞത് സ്വര്‍ണത്തില്‍ ചെറിയ കുതിപ്പുണ്ടാക്കി. പണപ്പെരുപ്പം കുറയുന്നത് അടിസ്ഥാന പലിശ നിരക്ക് കുറയാന്‍ വഴി വെയ്ക്കുമെന്നതാണ് സ്വര്‍ണത്തിന് അനുകൂലമാകുന്നത്. ഇതിനൊപ്പം ട്രംപിന്റെ വ്യാപാര യുദ്ധഭീതിയുംം മറ്റ് ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നത് സമീപ ഭാവിയില്‍ സ്വര്‍ണത്തില്‍ വീണ്ടും മുന്നേറ്റത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്‍.

പവന്‍ വില 90,000 കടക്കുമോ?

ഈ വര്‍ഷം അവസാനത്തോടെയോ 2026ന്റെ ആദ്യ മാസങ്ങളിലോ രാജ്യാന്തര സ്വര്‍ണ വില 4,000 ഡോളര്‍ കടക്കുമെന്നാണ് പല നിരീക്ഷകരും പറയുന്നത്. ജെ.പി മോര്‍ഗന്‍, പീറ്റര്‍ മക്വയര്‍, ഫിഡെലിറ്റി തുടങ്ങിയ പല ബ്രോക്കറേജ് സ്ഥാപനങ്ങളും ഈ പ്രവചനത്തെ പിന്താങ്ങുന്നുണ്ട്. രാജ്യാന്തര വില 4,000 ഡോളര്‍ കടന്നാല്‍ കേരളത്തില്‍ പവന്‍ വില 90,000 കടക്കും.

Gold prices remain unchanged for the second day as global trends hint at a potential surge ahead

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com