യുപിഐയില്‍ തട്ടി സ്വര്‍ണവ്യാപാര മേഖല; ഒക്ടോബര്‍ 15ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ

വ്യാപാരച്ചെലവുകള്‍ കുതിച്ചുയരുന്നത് ചെറുകിട-ഇടത്തരം ജ്വല്ലറികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് വ്യാപാരികള്‍
യുപിഐയില്‍ തട്ടി സ്വര്‍ണവ്യാപാര മേഖല; ഒക്ടോബര്‍ 15ന് കേന്ദ്ര
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ
Published on: 

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് തിരിച്ചടിയായി യുപിഐ ഇടപാടുകള്‍ക്ക് നിരക്കുകള്‍ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ സ്വര്‍ണവ്യാപാര മേഖല രംഗത്ത്. നിരക്കുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ (KGSMA) നേതൃത്വത്തില്‍ ഒക്ടോബര്‍ 15 വ്യാഴാഴ്ച സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.

സ്വര്‍ണവില ചരിത്രപരമായ ഉയരങ്ങളില്‍ തുടരുമ്പോള്‍ വ്യാപാരച്ചെലവുകള്‍ കുതിച്ചുയരുന്നത് ചെറുകിട-ഇടത്തരം ജ്വല്ലറികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നുണ്ടെന്ന് കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസറും വ്യക്തമാക്കി.

വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍

സ്വര്‍ണവില വര്‍ധിക്കുന്നതുകൊണ്ട് വ്യാപാരികളുടെ ലാഭത്തില്‍ വര്‍ധനയുണ്ടാകുന്നില്ല. ഉയര്‍ന്ന മൂലധന നിക്ഷേപം, വിപണിയിലെ ചാഞ്ചാട്ടം, കച്ചവടത്തിലെ മന്ദത എന്നിവ കാരണം മേഖല ഇതിനകം തന്നെ പ്രതിസന്ധിയിലാണ്.

ഇതിനൊപ്പം വലിയ തുകകളുടെ സ്വര്‍ണാഭരണ ഇടപാടുകളില്‍ യുപിഐ നിരക്കുകള്‍ കൂടി ചുമത്തുമ്പോള്‍ പേയ്മെന്റ് ബാധ്യത ഭീമമായി മാറും. ചെറിയ ശതമാനം നിരക്ക് പോലും വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.

പണരഹിത ഇടപാടുകളും ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളും പ്രോത്സാഹിപ്പിക്കുകയും നികുതി സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, ഡിജിറ്റല്‍ പേയ്മെന്റ് സ്വീകരിക്കുന്ന വ്യാപാരികളെ സാമ്പത്തികമായി ശിക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റല്‍ പേയ്മെന്റുകളുടെ പേരില്‍ വ്യാപാരികളെ പിഴിയുന്ന നയം തിരുത്തണമെന്നും, അധിക ചെലവുകളില്ലാതെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് അസോസിയേഷന്റെ ആവശ്യം.

Kerala Gold and Silver Merchants Association demands withdrawal of UPI transaction fees, citing severe financial strain on small traders.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com