രാവിലെ വാങ്ങിയവര്‍ക്ക് വന്‍ നഷ്ടം, സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം ഗംഭീര ട്വിസ്റ്റ്

സ്വര്‍ണത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടായതാണ് കേരളത്തിലും പ്രതിഫലിച്ചത്
gold bangles, rupee down
Image : Canva
Published on

സംസ്ഥാനത്ത് മാറിമറിഞ്ഞ് സ്വര്‍ണ വില. രാവിലെ ഗ്രാമിന് 60 രൂപ ഉയര്‍ന്ന് വ്യാപാരം ആരംഭിച്ച സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം കുത്തനെ താഴേക്കിറങ്ങി.

നിലവില്‍ ഗ്രാമിന് 110 രൂപ കുറഞ്ഞ് 12,675 രൂപയും പവന് 880 രൂപ കുറഞ്ഞ് 1,01,400 രൂപയിലുമാണ് വ്യാപാരം. ഇതോടെ രാവിലെ വാങ്ങിയവര്‍ക്ക് കനത്ത നിരാശ. സ്വര്‍ണത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടായതാണ് കേരളത്തിലും പ്രതിഫലിച്ചത്.

ചെറുകാരറ്റുകളുടെ വിലയിലും ഉച്ചയ്ക്ക് ശേഷം മാറ്റമുണ്ട്. 18 കാരറ്റിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 10,420 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,115 രൂപയും ഒമ്പത് കാരറ്റിന് 5,235 രൂപയുമാണ് വില.

ആഭരണത്തിന് വില ഇങ്ങനെ

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 1,09,819 രൂപ നല്‍കേണ്ടി വരും. രാവിലെ ആഭരണം വാങ്ങിയവര്‍ക്ക് ഇതു വഴി രണ്ടായിരം രൂപയിലധികമാണ് നഷ്ടമുണ്ടായത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com