

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന്‍ വില 80 രൂപ കുറഞ്ഞ് 95,480 രൂപയിലുമെത്തി.
18 കാരറ്റിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,815 രൂപയും പവന് 80 രൂപ കുറഞ്ഞ് 78,480 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 7,645 രൂപയും ഒമ്പത് കാരറ്റിന് 4,935 രൂപയുമാണ് ഇന്ന് വില.
യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് കുറച്ചത് സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടുത്തവര്‍ഷം പലിശ നിരക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കാതിരുന്നതാണ് സ്വര്‍ണവിലയില്‍ നേരിയ ആശങ്കയ്ക്ക് ഇടയാക്കിയത്.
പലിശ നിരക്ക് കുറക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണവില ചാഞ്ചാടി നില്‍ക്കുകയായിരുന്നു. ഔണ്‍സിന് 4170 ഡോളര്‍ വരെ പോയ അന്താരാഷ്ട്ര സ്വര്‍ണവില തിരിച്ചു കയറി 4245 ഡോളറിലേക്ക് എത്തുകയായിരുന്നു. ഇന്നിപ്പോള്‍ 4214 ഡോളറാണ് അന്താരാഷ്ട്ര വില. സാങ്കേതികമായി 4,260 ഡോളര്‍ കടന്നാല്‍ 4,340 ഡോളറിലേക്ക് സ്വര്‍ണവില നീങ്ങിയേക്കാമെന്നാണ് പ്രവചനങ്ങള്‍.
അന്താരാഷ്ട്ര സ്വര്‍ണ വില കൂടുകയും രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമാവുകയും ചെയ്ത സാഹചര്യത്തില്‍ സ്വര്‍ണവില കേരളത്തിലും കൂട്ടേണ്ടതായിരുന്നെങ്കിലും വ്യാപാര മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 196 രൂപയായി. വെള്ളി വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഒരു മാസത്തിനിടയില്‍ 15 ഡോളറിന്റെ വര്‍ധനയാണ് വെള്ളിയില്‍ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വെള്ളി വില 62.45 ഡോളറിലാണ്. താത്ക്കാലിക തിരുത്തലുകള്‍ വന്നാലും വെള്ളി വില 70 - 75 ഡോളറിലേക്ക് നീങ്ങാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. .
Read DhanamOnline in English
Subscribe to Dhanam Magazine