പെരുന്നാള്‍ ദിനത്തില്‍ സ്വര്‍ണവിലയില്‍ 1,200 രൂപയുടെ വമ്പന്‍ കുറവ്, വെള്ളി ഉയരത്തില്‍ തുടരുന്നു, ആഭരണം വാങ്ങാന്‍ ഇന്നാണോ മികച്ച സമയം?

നികുതികളും പണിക്കൂലിയും ചേര്‍ത്ത് ഒരു പവന്‍ ആഭരണത്തിന് ഇന്ന് എത്ര രൂപ നല്‍കണം?
kerala girl gold
Published on

ഈദ് ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാം വില 150 രൂപ കുറഞ്ഞ് 8,980 രൂപയിലെത്തി. പവന്‍ വില 1,200 രൂപ താഴ്ന്ന് 71,840 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണ വില 125 രൂപ കുറഞ്ഞ് ഗ്രാമിന് 7,365 രൂപയിലുമെത്തി.

വെള്ളി വില റെക്കോഡില്‍ തുടരുകയാണ് . ഗ്രാമിന് 113 രൂപയിലാണ് കേരളത്തില്‍ വ്യാപാരം. എം.സി.എക്‌സില്‍ കിലോയ്ക്ക് ഒരു ലക്ഷം രൂപ കടന്നതിനു പിന്നാലെയാണ് കേരളത്തിലും വില വര്‍ധിച്ചത്. 2025ല്‍ ഇതു വരെ 22 ശതമാനത്തോളമാണ് വെള്ളി വില ഉയര്‍ന്നത്. സ്വര്‍ണ വിലയുടെ 27 ശതമാനം മുന്നേറ്റത്തിന് അടുത്തു വരുമിത്.

വിതരണത്തിലെ കുറവും വ്യവസായിക ആവശ്യങ്ങളുമാണ് വെള്ളി വിലയെ ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര വെള്ളി വില ഔണ്‍സിന് 35 ഡോളറിന് മുകളിലാണ്.

സ്വര്‍ണ വില ഇടിവ് കാരണം

ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞ് ഔണ്‍സിന് 3,316.13 ഡോളറിലെത്തിയിരുന്നു. യു.എസില്‍ നിന്നുള്ള തൊഴില്‍ കണക്കുകള്‍ കരുത്തു കട്ടിയത് ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു.

മേയില്‍ നോണ്‍-ഫാം പേ റോള്‍ 1,39,000 ആയി ഉയര്‍ന്നു. തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമെന്ന പ്രതീക്ഷിത ലെവലില്‍ ആണ്.

കണക്കുകൂട്ടലുകള്‍ അനുസരിച്ചുള്ള ഡേറ്റകളാണ് പുറത്തുവന്നിരിക്കുന്നതെന്നതിനാല്‍ സെപ്റ്റംബര്‍ വരെ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിര്‍ത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പലിശ നിരക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് സ്വര്‍ണത്തോടുള്ള ആകര്‍ഷണം കുറയ്ക്കുകയും വിലയില്‍ ഇടിവുണ്ടാക്കുകയും ചെയ്യും.

അതേസമയം, ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും മറ്റും നിലനില്‍ക്കുന്നത് വില സമീപ ഭാവിയില്‍ തന്നെ ഉയര്‍ത്താനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ആഭരണം വാങ്ങാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,840 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 81,448 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com