തീരുവക്കളിയില്‍ ട്രാംപാവേശം ചോരുന്നു, സ്വര്‍ണത്തിനു വീഴ്ച, കേരളത്തിലെ ആഭരണ പ്രേമികള്‍ക്കിത് മികച്ച അവസരമോ?

ഈ ആഴ്ച സ്വര്‍ണ വില വര്‍ധിച്ചത് ഒറ്റ ദിവസം മാത്രം
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

യു.എസ് ഡോളറിന്റെ കരുത്തില്‍ സ്വര്‍ണത്തിന് തിളക്കം മങ്ങുന്നു. കേരളത്തില്‍ ഇന്നും വിലയില്‍ മാറ്റമില്ല. ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമാണ് വില. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. അതിനു മുന്‍പുള്ള മൂന്ന് ദിവസങ്ങളിലായി വില പവന്‍ വില 800 രൂപയോളം ഇടിയുകയും ചെയ്തിരുന്നു. വര്‍ധിച്ചത് ഒറ്റ ദിവസം മാത്രം. അതും ഗ്രാമിന് 15 രൂപ.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,465 രൂപ. വെള്ളി വിലയ്ക്കും അനക്കമില്ല. ഗ്രാമിന് 122 രൂപ.

രാജ്യന്തര വിലയ്‌ക്കൊപ്പം

രാജ്യാന്തര സ്വര്‍ണ വിലയിലെ ഇടിവാണ് കേരളത്തിലും വിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് ഔണ്‍സിന് 0.13 ശതമാനം ഇടിഞ്ഞ് 3,335.98 ഡോളറിലാണ് സ്വര്‍ണം. ഇന്നലെ വില ഇടിഞ്ഞ് 3,309.90 ഡോളര്‍ വരെ എത്തിയിരുന്നു.

കേരളത്തില്‍ ഇന്നലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ 3,342 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.85 ആയിരുന്നു. ഇന്ന് വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില 3,336 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86 ആണ്. അന്താരാഷ്ട്ര സ്വര്‍ണവിലയും രൂപയുടെ വിനിമയ നിരക്കും തട്ടിച്ചു നോക്കുമ്പോള്‍ വ്യത്യാസം പ്രകടമാകാതിരുന്നതിനാലാണ് ഇന്ന് സ്വര്‍ണവില കൂട്ടേണ്ടതില്ല എന്ന് തീരുമാനിച്ചതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGDMA) അറിയിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നീക്കങ്ങളില്‍ അയവു വന്നതും യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്തു നിന്ന് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള നീക്കമൊന്നും ഉണ്ടാകാത്തതും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.

ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,800 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 78,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.

Gold prices remain unchanged in Kerala as strong US dollar and stable forex rates impact local pricing.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com