

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 50 രൂപ താഴ്ന്ന് 9,160 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 73,280 രൂപയിലുമാണ് വ്യാപാരം.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,515 രൂപയിലെത്തി.
14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,855 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,775 രൂപയുമാണ് ഇന്ന് വില. ഇന്നലെ ഗ്രാമിന് രണ്ടു രൂപയുടെ കുറവ് രേഖപ്പെടുത്തിയ വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 123 രൂപയിലാണ് വ്യാപാരം.
വ്യാപാരയുദ്ധത്തെചൊല്ലിയുള്ള ആശങ്കകളും മറ്റും അകന്നത് സുരക്ഷിത നിക്ഷേപമെന്ന രീതിയിലുള്ള സ്വര്‍ണത്തിന്റെ ആവശ്യം കുറച്ചു. ഇതിനൊപ്പം ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കി.
ഇതിനിടെ യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനെ പുറത്താക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ജൂണ്‍ 23 ന് ശേഷം തുടര്‍ച്ചയായി അന്താരാഷ്ട്ര സ്വര്‍ണ വില ഇടിയുകയാണ്. ഇന്നലെ ഔണ്‍സിന് 3,337.18 ഡോളറിലേക്ക് താഴ്ന്നു. ഔണ്‍സിന് 3,439 ഡോളര്‍ വരെയെത്തിയ ശേഷമാണ് വിലയിടിവ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,280 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 79,305 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine