

സ്വര്‍ണാഭരണ പ്രേമകളെ ആശങ്കയിലാക്കിക്കൊണ്ട് ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുതിപ്പ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാം വില 12,410 രൂപയിലും പവന്‍ വില 99,280 രൂപയിലുമെത്തി. സര്‍വകാല റെക്കോഡാണിത്.
ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ പവന്‍ വില 600 രൂപ ഉയര്‍ന്ന് 98,800 രൂപയിലായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള വര്‍ധന കൂടി കണക്കാക്കുമ്പോള്‍ മൊത്തം 1,080 രൂപയാണ് പവന് കൂടിയത്.
18 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 10,205 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,945 രൂപയും ഒമ്പത് കാരറ്റിന് 5,125 രൂപയുമാണ് വില.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശക്കുറവ് പ്രതീക്ഷയില്‍ രാജ്യാന്തര വില ഉയര്‍ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. രാവിലെ ഔണ്‍സിന് 4,302 ഡോളറില്‍ വ്യാപാരം ആരംഭിച്ച രാജ്യാന്തര വില നിലവില്‍ 4,344 ഡോളറിലെത്തി. ഒരു ശതമാനത്തിനടുത്താണ് വില വര്‍ധന.
നിലവിലെ കുതിപ്പ് തുടന്നാല്‍ ഉടന്‍ തന്നെ കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം രൂപയെന്ന മാന്ത്രിക സംഖ്യ തൊടും. അന്താരാഷ്ട്ര വില 50 ഡോളര്‍ വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില മാന്ത്രിക സംഖ്യയിലേക്ക് എത്തും. ഗ്രാം വിലയില്‍ വെറും 90 രൂപയുടെ വ്യത്യാസമേ ഉള്ളു ലക്ഷം തൊടാന്‍. നിലവില്‍ ഒരു പവന്‍ ആഭരണം വാങ്ങേണ്ടവര്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു ലക്ഷത്തി അയ്യായിരം രൂപയിലധികം നല്‍കേണ്ട അവസ്ഥയാണ്. വില വര്‍ധന തുടരുന്നതോടെ കച്ചവടത്തില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ടെന്ന് വ്യാപാരികളും പറയുന്നു. അത്യാവശ്യക്കാര്‍ പോലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്‍ വലിഞ്ഞുനില്‍ക്കുകയാണ്.
Gold nears ₹1 lakh per sovereign in Kerala with daily surge over ₹1,000 amid US Fed rate cut expectations
Read DhanamOnline in English
Subscribe to Dhanam Magazine