സ്വർണവില രണ്ടും കൽപിച്ച്! ഇന്ന് രണ്ട് സർവകാല റെക്കോഡ്, മൂന്ന് വില മാറ്റം, ലക്ഷത്തിലേക്ക് ഇനി വെറും രണ്ടു ചുവട്

ഒരു ദിവസം മൂന്ന് തവണ സ്വര്‍ണ വിലയില്‍ മാറ്റം വരുന്നത് ഇതാദ്യമാണ്
gold ornament
canva
Published on

സംസ്ഥാനത്ത് ഇന്ന് ഒറ്റ ദിവസം സ്വര്‍ണ വിലയില്‍ ഉണ്ടായത് 3,320 രൂപയുടെ വര്‍ധന. രാവിലെ വ്യാപാരം തുടങ്ങിയ ശേഷം രണ്ട് തവണ കൂടി വില വര്‍ധിച്ചു. ഇതോടെ ഗ്രാം വില 12,300 രൂപയും പവന്‍ വില 98,400 രൂപയുമായി. ഒരു ദിവസം മൂന്ന് തവണ സ്വര്‍ണ വിലയില്‍ മാറ്റം വരുന്നത് ഇതാദ്യമാണ്.

ചെറുകാരറ്റുകള്‍ക്കും വില വര്‍ധിച്ചു. 18 കാരറ്റിന് ഗ്രാമിന് 75 രൂപ വര്‍ധിച്ച് 10,115 രൂപയും 14 കാരറ്റിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7,875 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 5,080 രൂപയുമായി.

ആഭരണം വാങ്ങാന്‍

ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,06,000 രൂപയെങ്കിലും വേണ്ടിവരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നും മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com