₹71,000ത്തിന് മുകളില്‍ നിലയുറപ്പിച്ച് സംസ്ഥാനത്ത് സ്വര്‍ണവില, ഒരു പവന്‍ ആഭരണത്തിന് ഇന്ന് എന്തുകൊടുക്കണം?

വെള്ളി വിലയും മാറ്റമില്ലാതെ തുടരുന്നു
gold ornament
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 7,315 രൂപയില്‍ തുടരുന്നു. വെള്ളിയും ഇന്നലത്തെ വിലയില്‍ തന്നെയാണ് വ്യാപാരം. ഗ്രാമിന് 109 രൂപ.

അന്താരാഷ്ട്ര സ്വര്‍ണ വിലഇടിഞ്ഞതാണ് കേരളത്തില്‍ വില വ്യത്യാസം വരാതിരിക്കാന്‍ കാരണം. ഔണ്‍സ് സ്വര്‍ണ വില ഇന്നലെ 0.83 ശതമാനം ഇടിഞ്ഞ് 3,289.40 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യന്‍ യൂണിയനുമേല്‍ അധികച്ചുങ്കം ചുമത്തണോ വേണ്ടേയോ എന്ന് തീരുമാനിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂലൈ ഒമ്പതുവരെ സമയം നീട്ടിനല്‍കിയതാണ് ഇന്ന് വിലയെ ബാധിച്ചത്. ഇതിനൊപ്പം മുന്‍കാല വ്യാപാരകരാറുകളില്‍ ചൈന ലംഘനം നടത്തിയെന്ന ട്രംപിന്റെ ആരോപണവും ആശങ്കയായി നില്‍ക്കുന്നു.

ട്രംപിന്റെ താരിഫ് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണ വില വലിയ ചാഞ്ചാട്ടത്തിലാണ്. സമീപ ഭാവിയിലും വില ചാഞ്ചാട്ടം തുടരാനുള്ള തുടരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,360 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 80,904 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com