
സംസ്ഥാനത്ത് അഞ്ച് ദിവസമായി തുടര്‍ന്നുവന്ന ഡിസ്‌കൗണ്ട് വില്‍പ്പനയ്ക്ക് ഇടവേള നല്‍കി സ്വര്‍ണം. ഗ്രാമിന് ഇന്ന് 10 രൂപ വര്‍ധിച്ച് 8,195 രൂപയും പവന് 80 രൂപ വര്‍ധിച്ച് 65,560 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 6,720 രൂപയായി. വെള്ളി വിലയ്ക്കും ഇന്ന് നേരിയ മുന്നേറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 109 രൂപയിലാണ് വ്യാപാരം.
അന്താരാഷ്ട്ര സ്വര്‍ണ വില മൂന്ന് ദിവസത്തെ ഇറക്കത്തിനു ശേഷം ഇന്നലെ 0.29 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,021 ഡോളറിലെത്തിയിരുന്നു. ഇതാണ് ഇന്ന് കേരളത്തിലും വലിയില്‍ പ്രതിഫലിച്ചത്. അതേസമയം, ഇന്ന് രാവിലെ വില 3,016 ഡോളറിലേക്ക് താഴ്ന്നു.
ഏപ്രില്‍ രണ്ട് മുതല്‍ തത്തുല്യ ചുങ്കം ചുമത്താനുള്ള ട്രംപിന്റെ നീക്കത്തിലാണ് വിപണിയുടെ ശ്രദ്ധ. അതുവരെ സ്വര്‍ണം ചാഞ്ചാടി നില്‍ക്കുമെന്നാണ് കരുതുന്നത്.
ആഗോള രാഷ്ട്രിയ പ്രശ്‌നങ്ങളും മറ്റും നിലനില്‍ക്കുന്നത് സ്വര്‍ണത്തിന് മുന്നേറ്റത്തിനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 2025ല്‍ ഇതു വരെ സ്വര്‍ണ വില 16.3 ശതമാനമാണ് ഉയര്‍ന്നത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്, യു.എസ് വ്യാപാര നിരക്കുകളിലെ അനിശ്ചിതത്വം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പ ആശങ്കകള്‍, യു.എസിലെ പലിശ നിരക്ക് കുറയ്ക്കല്‍, ഡോളര്‍ ദുര്‍ബലമാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് സ്വര്‍ണത്തിന്റെ നീക്കത്തെ സ്വാധീനിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine