

സംസ്ഥാനത്ത് സ്വര്‍ണ വില അനുദിനം പുതിയ റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറ്റം തുടുന്നു. പവന്‍ വില ലക്ഷം തൊട്ടശേഷം റോക്കറ്റ് വേഗത്തിലാണ് കുതിപ്പ്. ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12,945 രൂപയും പവന് 880 രൂപ ഉയര്‍ന്ന് 1,03,560 രൂപയുമായി.
ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ മറികടന്നത്. അതിനു ശേഷം ഇതു വരെ രണ്ടായിരം രൂപയ്ക്കടുത്ത് വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,000 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇത് അസാധാരണമായ കുതിപ്പാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ക്രിസ്മസ്, പുതുവത്സര നാളുകളോട് അനുബന്ധിച്ച് പൊതുവേ മികച്ച ഡിമാന്‍ഡ് ഉണ്ടാകുന്ന ഈ സമയത്തുള്ള കുതിച്ചു കയറ്റം വ്യാപാരികളെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരും വിലയ ആശങ്കയിലാണ്.
ചെറുകാരറ്റുകളുടെ വിലയും വര്‍ധിക്കുകയാണ്. 18 കാരറ്റിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 10,640 രൂപയും 14 കാരറ്റിന് 8,290 രൂപയും ഒമ്പത് കാരറ്റിന് 5,345 രൂപയുമായി.
വെള്ളി വിലയും കുതിക്കുകയാണ്. ഇന്ന് ഗ്രാം വില ഒറ്റയടിക്ക് 10 രൂപ വര്‍ധിച്ച് 250 രൂപയിലെത്തി.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില മുന്നേറുന്നത്. ഇന്ന് ഔണ്‍സിന് 4,550 ഡോളറിനു മുകളിലെത്തിയിരുന്നു സ്വര്‍ണ വില. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് ഈ കുതിപ്പ് നല്‍കുന്നത്. വരും ആഴ്ചകളിലും അടുത്ത വര്‍ഷവും ഈ വര്‍ധനവ് തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ദീര്‍ഘകാല നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവര്‍ക്ക് ഇത് നല്ല സമയമാണെന്നും അവര്‍ സൂചിപ്പിക്കുന്നു.
ലക്ഷക്കുതിപ്പ് ഇങ്ങനെ
ഡിസംബര്‍ 23: 1,01,600
ഡിസംബര്‍ 24: 1,01,880
ഡിസംബര്‍ 25: 1,02,120
ഡിസംബര്‍ 26: 1,02,680
ഡിസംബര്‍ 27, 1,03,560
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,12,157 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്ന കാര്യം ശ്രദ്ധിക്കുക.
Gold price in Kerala hits record high with pavan crossing ₹1.03 lakh amid strong festive demand and global trends.
Read DhanamOnline in English
Subscribe to Dhanam Magazine