വൈകുന്നേരം പവന് 640 രൂപ വർധിച്ചു; സംസ്ഥാനത്തെ പുതിയ സ്വർണ നിരക്കുകൾ ഇങ്ങനെ

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം തുടരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ ആഭരണ വ്യാപാരികൾ റീട്ടെയിൽ സ്വർണ വിലയിൽ ഇന്ന് വൈകുന്നേരം വർധന വരുത്തിയത്.
kerala jewellery
gold investmrnt
Published on

കേരള വിപണിയിൽ ഇന്ന് (2026 ഫെബ്രുവരി 10) വൈകുന്നേരം സ്വർണ നിരക്കുകളിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിൽ 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ പുതിയ വിപണി വില 14,555 രൂപയായി ഉയർന്നു.

ആനുപാതികമായി 22 കാരറ്റ് പരിശുദ്ധിയള്ള ഒരു പവൻ (8 ​ഗ്രാം) സ്വർണത്തിന്റെ വില 640 രൂപ വർധിച്ച് പുതുക്കിയ വിപണി വില 1,16,440 രൂപയിലേക്കും എത്തിച്ചേർന്നു. എന്നാൽ വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിയുടെ വില 290 രൂപ നിലവാരത്തിൽ തുടരുന്നു.

അതേസമയം 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിൽ 65 രൂപ വർധിച്ച് പുതിയ നിരക്ക് 11,960 രൂപയിലേക്ക് ഉയർന്നു. ഇതിന്റെ ഒരു പവന് 520 രൂപ വർധിച്ച് 95,680 രൂപയുമായി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 50 രൂപ വർധിച്ച് 9,310 രൂപയും ഇതിന്റെ ഒരു പവന് 400 രൂപ വർധിച്ച് 74,480 രൂപയായും വിപണി വില കുറിച്ചു.

9 കാരറ്റ് പരിശുദ്ധിയുള്ള ഒരു ​ഗ്രാം സ്വർണത്തിന്റെ പുതിയ വില 6,005 രൂപയും (35 രൂപയുടെ വർധന) ഒരു പവന്റെ പുതിയ വിപണി വിലയായി 48,040 രൂപയും രേഖപ്പെടുത്തി.

ഒരു പവന്‍ ആഭരണം വാങ്ങുന്നതിന്?

ഇന്ന് വൈകുന്നേരം നിരക്കിൽ വർധന രേഖപ്പെടുത്തിയതോടെ, സ്വര്‍ണത്തിന്റെ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം വീതം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ 45 രൂപ, ഇതിന്മേലുള്ള ജിഎസ്ടിയും ഒക്കെ ചേര്‍ത്ത് 1,32,213 രൂപയെങ്കിലും നൽകിയാലാണ് ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഒരു പവന്‍ സ്വർണാഭരണം കേരളത്തിലെ കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ മാറുന്നതനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com