സ്വര്‍ണ വില വീണ്ടും വട്ടം കറക്കി, രാവിലെ വന്‍ കയറ്റം, വൈകിട്ട്‌ താഴേക്ക്, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

വെള്ളി വിലയില്‍ മാറ്റമില്ല
Gold price down
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും മാറ്റം. രാവിലെ ഗ്രാമിന് 605 രൂപ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ സ്വര്‍ണ വില ഉച്ചകഴിഞ്ഞ് നേരെ തിരിഞ്ഞു. ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 14615 രൂപയായി. ഇതോടെ പവന്‍ വില 1,16,920 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 12,010 രൂപയും 14 കാരറ്റിന് 9,350 രൂപയും ഒമ്പത് കാരറ്റിന് 6,030 രൂപയുമാണ് നിലവില്‍ വില.

രാജ്യാന്തര സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വര്‍ണ വില വലിയ ചാഞ്ചാട്ടത്തിലൂടെയാണ് നീങ്ങുന്നത്. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും യു.എസിലെ സംഭവ വികാസങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com