

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാം വില 105 രൂപയും പവന്‍ വില 840 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 11,410 രൂപയും പവന്‍ വില 91,280 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 9,385 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,305 രൂപയും ഒമ്പത് കാരറ്റിന് 4,720 രൂപയുമാണ് വില. കേരളത്തില്‍ വെള്ളി വിലയില്‍ ഗ്രാമിന് 5 രൂപ കുറഞ്ഞ് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ തിരുത്തൽ (Correction) ഉണ്ടായിട്ടുണ്ട്. ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില അടുത്തിടെ 4,398 ഡോളര്‍ എന്ന റെക്കോർഡ് നിലവാരത്തിൽ വരെ എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ ഉണ്ടായ വൻ ലാഭമെടുപ്പും (Profit-booking) അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതും കാരണം വില കുറഞ്ഞ് ഔൺസിന് ഏകദേശം 4,061 ഡോളര്‍ എന്ന നിലയിലേക്ക് എത്തി.
വില കുറഞ്ഞെങ്കിലും, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് എന്നിവ അന്താരാഷ്ട്ര സ്വർണ്ണ വിലയ്ക്ക് ശക്തമായ പിന്തുണ നൽകുന്നു. ഹ്രസ്വകാലത്തേക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണവില ഉയരാനുള്ള സാധ്യതയാണ് വിദഗ്ധർ കാണുന്നത്.
ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,772 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന കാര്യം ശ്രദ്ധിക്കുക.