കേരളത്തില്‍ സ്വര്‍ണം കൂപ്പു കൂത്തി, വാങ്ങാന്‍ ഇതാണോ ബെസ്റ്റ് ടൈം? ഇന്ന് ഒറ്റ ദിവസത്തെ ഇടിവ് 4,040 രൂപ

കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 5400 രൂപയുടെ കുറവാണ് വിലയിലുണ്ടായിരിക്കുന്നത്
Indian girl wearing gold
Image : Canva and Dhanam File
Published on

സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷവും കുത്തനെ താഴേക്ക്. ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് ഉച്ചയ്ക്ക് കുറഞ്ഞത്. രാവില വ്യാപാരം തുടങ്ങിയത് ഗ്രാമിന് 255 രൂപയും പവന് 2040 രൂപും താഴ്ന്നായിരുന്നു. ഇതോടെ ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായത് 4,040 രൂപയുടെ കുറവ്.

18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 11,445 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,910 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,745 രൂപയുമാണ് വില.

വിവാഹ സീസണിലെ ഈ വിലക്കുറവ് ആഭരണപ്രേമികളെയും കച്ചവടക്കാരെയും ഒരുപോലെ സന്തോഷത്തിലാക്കുന്നുണ്ട്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 5400 രൂപയുടെ കുറവാണ് വിലയിലുണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ കുറവാണ് കേരളത്തിലും ദൃശ്യമാകുന്നത്. ഔണ്‍സിന് ഇന്ന് 88 ഡോളറോളം വില ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 521 ഡോളറിന്റെ വ്യത്യാസം വിലയിലുണ്ടായി.

യുദ്ധത്തിനിടയിലും കുതിപ്പ്‌

യുദ്ധം പോലുള്ള അനിശ്ചിതാവസ്ഥകളില്‍ പൊതുവെ ഉയര്‍ന്നു നില്‍ക്കാറുള്ള സ്വര്‍ണം ഇത്തവണ പല കാരണങ്ങള്‍ കൊണ്ടും തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. എണ്ണ വില ഉയര്‍ന്നതോടെ ഡോളര്‍ കരുത്താര്‍ജിച്ചതാണ് ഒരു പ്രധാനം കാരണം. ഇതിനൊപ്പം അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാതെ പുതിയ പണയനം പ്രഖ്യാപിച്ചതും വിപണിക്ക് തിരിച്ചടിയായി.

രാജ്യന്തര വില 4,800 ഡോളറിന് താഴേക്ക് എത്താനുള്ള സാധ്യതകളാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍ വില 1.10 ലക്ഷത്തിലേക്ക് താഴേക്ക് പോകാനും സാധ്യതകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com