സ്വർണ വിലയിൽ ഇടിവ്; ഇന്ന് പവന് ₹400 കുറഞ്ഞു; വെള്ളി നിരക്കിൽ മാറ്റമില്ല

ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്നും 760 രൂപ മാത്രമാണ് സ്വർണത്തിന്റെ വിലയിൽ തിരുത്തൽ നേരിട്ടിരിക്കുന്നത്.
kerala jewellery
Published on

സംസ്ഥാന വിപണിയിൽ സ്വർണ വിലയിൽ ഇന്ന് (2026 ഏപ്രിൽ 22) ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ വില 14,185 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്മേൽ 400 രൂപ കുറഞ്ഞ് പുതിയ വില 1,13,480 രൂപയായി. സമാനമായി 18 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​​ഗ്രാമിന് 40 രൂപ താഴ്ന്ന് ഇന്നത്തെ വില 11,655 രൂപയായി രേഖപ്പെടുത്തി. 14 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​​ഗ്രാമിന് 35 രൂപ കുറഞ്ഞ് പുതിയ വില 9,075 രൂപയായി. 9 കാരറ്റ് സ്വ‌ർണത്തിന്റെ ഒരു ​​ഗ്രാമിന് 20 രൂപ താഴ്ന്ന് 5,855 രൂപയായും കുറിച്ചു.

വെള്ളിയിൽ മാറ്റമില്ല

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വെള്ളിയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബുധനാഴ്ചത്തെ വ്യാപാരത്തിൽ വെള്ളിയുടെ വിപണി വിലയിൽ മാറ്റമൊന്നും കുറിച്ചിട്ടില്ല. ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 265 രൂപയിൽ തുടരുന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിക്ക് 2,650 രൂപയായും 100 ​ഗ്രാം വെള്ളിയുടെ വില 26,500 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,65,000 രൂപയായും ഇന്നത്തേക്ക് നിശ്ചയിച്ചു.

വലിയ ആശ്വാസമില്ല

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിലയിൽ മാറ്റമില്ലാതെയും ഇന്ന് ഇടിവ് രേഖപ്പെടുത്തുകയും ചെയ്തെങ്കിലും ഉപഭോക്താക്കൾക്ക് വലിയ ആശ്വാസത്തിന് വകനൽകുന്നില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലനിലവാരത്തിൽ നിന്നും 760 രൂപ മാത്രമാണ് സ്വർണത്തിന്റെ വിലയിൽ തിരുത്തൽ നേരിട്ടിരിക്കുന്നത്. ഏപ്രിൽ 18, 19 തീയതികളിലായി കുറിച്ച 1,14,240 രൂപയാണ് ഒരു പവൻ സ്വർണത്തിൽ രേഖപ്പെടുത്തിയ ഉയർന്ന വില. ഏപ്രിൽ 2-ന് കുറിച്ച 1,09,240 രൂപയാണ് ഈമാസം സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വില.

ഒരു പവൻ ആഭരണം വാങ്ങാൻ എത്രയാകും?

ബുധനാഴ്ച സംസ്ഥാനത്തെ സ്വർണ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തിയതിനാൽ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് സംസ്ഥാനത്തെ ജുവൽറികളിൽ 1,22,895 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com