ട്രംപില്‍ മൂക്കുകുത്തി സ്വര്‍ണം, കേരളത്തില്‍ വന്‍വിലയിടിവ്, വീണ്ടും കൂടുതല്‍ താഴ്ചയിലേക്കോ?

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപയില്‍ തുടരുന്നു
gold ornament
Envato
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 13,880 രൂപയും പവന്‍ വില 1,11,040 രൂപയുമായി.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യാന്തര സ്വര്‍ണ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയതാണ് കേരളത്തിലും വിലയെ ബാധിച്ചത്.

ചെറുകാരറ്റുകളുടെ വിലയിലും ആനുപാതികമായ ഇടിവുണ്ട്. 18 കാരറ്റ് വില ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,405 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8,885 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,730 രൂപയാണ് വില. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പവന്‍ വിലയില്‍ 2,520 രൂപയോളം വര്‍ധിച്ചിരുന്നു.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപയില്‍ തുടരുന്നു.

മുറിവേല്‍പ്പിച്ച് ട്രംപ്‌

ഇറാനിലെ സൈനിക നീക്കം ഏകദേശം രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ ആണവ ശേഷിയും മിസൈല്‍ സംവിധാനങ്ങളും തകര്‍ത്തതായും, ലക്ഷ്യം പൂര്‍ത്തിയാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് വെടിനിര്‍ത്തലിന് (Ceasefire) ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞെങ്കിലും, ഇറാന്‍ അത് നിഷേധിച്ചിട്ടുണ്ട്.

വരും ആഴ്ചകളില്‍ ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്താന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നുകൊടുക്കാതെ വെടിനിര്‍ത്തല്‍ പരിഗണിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ലിബറേഷന്‍ ഡേ' എന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പുതിയ നികുതികള്‍ പ്രഖ്യാപിച്ചതാണ് ആഗോള വിപണികളില്‍ ചലനമുണ്ടാക്കിയത്. മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കുറഞ്ഞത് 10% നികുതി ഏര്‍പ്പെടുത്തി.

ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനവും, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവയ്ക്ക് 20 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്.

തന്റെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നാറ്റോ സഖ്യത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി അദ്ദേഹം ആവര്‍ത്തിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം സുരക്ഷയ്ക്കായി കൂടുതല്‍ പണം ചെലവഴിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

സൈനികമായി പിന്‍വാങ്ങുമെന്ന സൂചന നല്‍കിയെങ്കിലും സാമ്പത്തികമായി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷം ആഗോള സ്വര്‍ണ വിലയില്‍ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 4,665 ഡോളറിലാണ് വ്യാപാരം.

Gold prices fell sharply in Kerala after Trump’s statements triggered volatility in global markets, raising concerns over further declines.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com