

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാം വില 15 രൂപ കുറഞ്ഞ് 14,720 രൂപയും പവന്‍ വില 120 രൂപ താഴ്ന്ന് 1,14,160 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,725 രൂപയും 14 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,130 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,890 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 255 രൂപയില്‍ തുടരുന്നു. ശനിയാഴ്ചയും ഇതേ വിലയായിരുന്നു.
ഇറാന്‍-യുഎസ് സംഘര്‍ഷങ്ങളും സൗദി അറേബ്യയ്ക്കു നേരെ തുടരുന്ന ഹൂതി ആക്രമണങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും, കേന്ദ്ര ബാങ്കുകളുടെ പലിശ നയങ്ങളാണ് നിലവില്‍ വില നിയന്ത്രിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുന്നത് പണപ്പെരുപ്പ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇതിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടക്കമുള്ള പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന സൂചന ബോണ്ട് യീല്‍ഡ് (Bond Yield) വര്‍ധിക്കാന്‍ കാരണമായി. പലിശ ലഭിക്കാത്ത ആസ്തിയായതിനാല്‍ ബോണ്ട് യീല്‍ഡ് ഉയരുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയ്ക്കുന്നുണ്ട്. സ്പോട്ട് ഗോള്‍ഡ് (Spot Gold) വില 0.32 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,364.31 ഡോളര്‍ എന്ന നിരക്കിലെത്തി.
പ്രമുഖ സ്വര്‍ണ ഉത്പാദകരായ റെസല്യൂട്ട് മൈനിംഗ് (Resolute Mining) സയാമയിലെ (Syama) 2026-ലെ സ്വര്‍ണ ഉത്പാദന ലക്ഷ്യം 1,50,000 - 1,60,000 ഔണ്‍സ് ആയി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഓള്‍-ഇന്‍ സസ്റ്റൈനിംഗ് ചെലവ് (AISC) ഔണ്‍സിന് 2,300 - 2,400 ഡോളറായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഗ്രൂപ്പിന്റെ മൊത്തം ഉത്പാദനം 2,05,000 - 2,25,000 ഔണ്‍സും, മൊത്തം AISC ഔണ്‍സിന് 2,250 - 2,350 ഡോളറും ആയിരിക്കുമെന്നും വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine