വീണ്ടും തലപ്പൊക്കം കാണിക്കാന്‍ സ്വര്‍ണം, 24 മണിക്കൂറിനിടെ 960 രൂപ കൂടി, വെള്ളിക്കും കുതിപ്പ്‌

ഇന്നലത്തെ അസാധാരണായ ചാഞ്ചാട്ടത്തിനു ശേഷമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഈ നീക്കം
Gold price up
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ പവന്‍ വിലയില്‍ 240 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 13,835 രൂപയിലെത്തി. പവന്‍ വില 1,10,680 രൂപയാണ്.

18 കാരറ്റിന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,370 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,855 രൂപയിലെത്തി. 9 കാരറ്റിന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,710 രൂപയിലുമാണ് വ്യാപാരം.

വെള്ളി വിലയിലും ഇന്ന് വലിയ കുതിപ്പ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 265 രൂപയിലെത്തി.

അസാധാരണായ ചാഞ്ചാട്ടത്തിനു ശേഷം

ഇന്നലത്തെ അസാധാരണായ ചാഞ്ചാട്ടത്തിനു ശേഷമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഈ നീക്കം. പത്ത് മണിക്കൂറിനിടെ നാല് തവണയാണ് ഇന്നലെ സ്വര്‍ണവില പരിഷ്‌കരിച്ചത്. രാവിലെ പവന്‍ വില 1,11,720 രൂപയില്‍ വ്യാപാരം ആരംഭിച്ചെങ്കിലും ഉച്ചയോടെയും വൈകുന്നേരത്തോടെയും വില താഴോട്ട് പോയി. എന്നാല്‍ വൈകുന്നേരം 6.15-ഓടെ ഗ്രാമിന് ഒറ്റയടിക്ക് 90 രൂപ വര്‍ധിച്ച് പവന്‍ വില വീണ്ടും 1,10,440 രൂപയിലേക്ക് ഉയരുകയായിരുന്നു. ഇന്നലത്തെ അവസാന വിലയേക്കാള്‍ 240 രൂപയുടെ വര്‍ധനയാണ് ഇന്ന് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപ (പവന് 1,31,160 രൂപ) എന്ന സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ നിന്നും സ്വര്‍ണവില ഇപ്പോള്‍ ഗണ്യമായി കുറഞ്ഞു നില്‍ക്കുകയാണ്. രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 4,614 ഡോളറിലാണ് വ്യാപാരം.

ഇന്ന് ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,680 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,19,864 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Gold prices rise slightly in Kerala with increases across carats, while silver prices also see a sharp jump amid recent volatility.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com