ആഭരണപ്രേമികളെ ഇതിലേ ഇതിലെ...ഇന്നും വിലക്കുറവ് ആസ്വദിക്കാം, റെക്കോഡില്‍ നിന്ന് 1,600 രൂപയുടെ കുറവ്

വെള്ളി വിലയ്ക്ക് മാറ്റിമില്ല
ആഭരണപ്രേമികളെ ഇതിലേ ഇതിലെ...ഇന്നും വിലക്കുറവ് ആസ്വദിക്കാം, റെക്കോഡില്‍ നിന്ന് 1,600 രൂപയുടെ കുറവ്
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,270 രൂപയിലും പവന്‍ വില 80 രൂപ ഇടിഞ്ഞ് 74,160 രൂപയുമായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് സ്വര്‍ണ വില താഴ്ന്ന നിലവാരത്തില്‍ തുടരുന്നത്. ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ പവന് 75,760 രൂപയില്‍ നിന്ന് 1,600 രൂപയാണ് ഇതിനകം കുറഞ്ഞത്.

വിവാഹ പര്‍ച്ചേസുകാര്‍ക്കും ഓണപര്‍ച്ചേസുകാര്‍ക്കുമൊക്കെ ആശ്വാസമാണ് സ്വര്‍ണ വിലയിലെ ഇപ്പോഴത്തെ കുറവ്. ഭാവിയില്‍ വില ഉയരുന്നതില്‍ നിന്ന് രക്ഷപെടാന്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്താനും അവസരമാണിതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ചെറു കാരറ്റുകളും വെള്ളിയും

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് 5 രൂപ ഇടിഞ്ഞ് 7,615 രൂപയിലെത്തി. 14 കാരറ്റിന് 5,930 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 3,815 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് വ്യാപാരം.

വില തിരിച്ചു കയറുമോ?

യു.എസിലെ ഉത്പാദന വില സൂചിക ജൂലൈയില്‍ 3.3 ശതമാനമായി ഉയര്‍ന്നതാണ്‌ സ്വര്‍ണ വിലയെയും ബാധിച്ചത് 2.5 ശതമാനമായിരുന്നു പ്രതീക്ഷ. ഇത്‌ പണപ്പെരുപ്പ ആശങ്കകള്‍ ഉയര്‍ത്തുകയും ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ മങ്ങലേല്‍പ്പിക്കുകയും ചെയ്തു.

നിലവില്‍ ഔണ്‍സിന് 3,335.39 ഡോളറാണ് സ്വര്‍ണത്തിന്റ രാജ്യാന്തര വില. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാന്‍ഡും സ്വര്‍ണ വില 3,500 ഡോളറിലേക്ക് തിരിച്ചു കയറും എന്ന വിലയിരുത്തലാണ് നിലവിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com