വെടിനിര്‍ത്തലില്‍ അനങ്ങാതെ കേരളത്തില്‍ സ്വര്‍ണ വില, യുദ്ധത്തിന് അറുതി, ഇനി വില എങ്ങോട്ട്?

വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 265 രൂപ
gold ornaments
Image created with Chatgpt
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 13,850 രൂപയിലും പവന് 1,10,800 രൂപയിലുമാണ് വ്യാപാരം.

അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി നിലനിന്നിരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് അറുതികുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവയ്ക്കുമെന്ന വാര്‍ത്തകള്‍ക്കൊപ്പം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതും രാജ്യാന്തര സ്വര്‍ണ വിലയെ ഇന്നലെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഔണ്‍സ് വില 1.23 ശതമാനം ഇടിഞ്ഞ് 4,277 ഡോളറിലെത്തിയിരുന്നു. ഇന്ന് 4,314 ഡോളറിലാണ് വ്യാപാരം.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, സമ്പദ്വ്യവസ്ഥ ശക്തമായി മുന്നേറുകയാണെന്നും തൊഴില്‍ വിപണി സ്ഥിരതയോടെ തുടരുന്നതിനാല്‍ തൊഴിലില്ലായ്മ നിരക്കില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്നമാണ് പുതിയ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ആദ്യ യോഗം വിലയിരുത്തിയത്. പണപ്പെരുപ്പം ഫെഡറല്‍ റിസര്‍വിന്റെ രണ്ട് ശതമാനം എന്ന ലക്ഷ്യത്തേക്കാള്‍ മുകളലില്‍ തന്നെയാണ്. എണ്ണ വില താഴ്‌ന്നെങ്കിലും യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണ വിലയെ ബാധിച്ചു.

ചെറുകാരറ്റുകള്‍ക്ക്‌ വില ഇങ്ങനെ

18 കാരറ്റിന് ഇന്ന് ഗ്രാമിന് വില 11,380 രൂപയാണ്. 14 കാരറ്റിന് ഗ്രാമിന് 8,865 രൂപയും ഒമ്പത് കാരറ്റിന് 5,715 രൂപയുമാണ് വില.

വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 265 രൂപ.

Retail gold prices in Kerala remained unchanged today as international bullion markets balanced the geopolitical relief of the US-Iran peace pact against a hawkish stance from the US Federal Reserve.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com