ഉച്ചയ്ക്കുശേഷം സ്വർണ വിലയിൽ വൻ ഇടിവ്; പവന് ₹1,280 കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

ഇന്ന് രണ്ട് തവണ വിലയിടിഞ്ഞ് 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വിപണി വില 1,15,440 രൂപയിലേക്ക് ചുരുങ്ങി.
kerala jewellery
gold investmrnt
Published on

സംസ്ഥാന വിപണിയിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. തിങ്കളാഴ്ച (2026 മാർച്ച് 16) രാവിലെ രേഖപ്പെടുത്തിയ വിലക്കുറവിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും സ്വർണ നിരക്കുകളിൽ ഇടിവ് നേരിട്ടു. ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 160 രൂപ താഴ്ന്ന് പുതുക്കിയ വില 14,430 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,280 രൂപ കുറഞ്ഞ് 1,15,440 രൂപയിലേക്കും എത്തിച്ചേർന്നു.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 130 രൂപ താഴ്ന്ന് പുതിയ വിപണി വില 11,855 രൂപയായി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,235 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 5,955 രൂപയായും രേഖപ്പെടുത്തി. അതേസമയം വെള്ളി വിലയിൽ ഉച്ചയ്ക്കുശേഷം മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 270 രൂപയിൽ തുടരുന്നു.

ഈ മാസം കുറഞ്ഞത് 11,480 രൂപ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വിപണിയിൽ സ്വർണ വില താഴുകയാണ്. മാർച്ച് മാസം ഒന്നാം തീയതി 1,26,920 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് രേഖപ്പടുത്തിയിരുന്ന വില. ഈ മാസം കുറിച്ച ഏറ്റവും ഉയർന്ന നിരക്കും ഇതായിരുന്നു. എന്നാൽ യു.എസ് ഡോളർ കരുത്താർജിച്ചതിനെ തുടർന്ന്, രാജ്യാന്തര വിപണിയിൽ സ്വ‌ർണം തിരുത്തൽ നേരിട്ടതോടെ ആഭ്യന്തര വിപണിയിലും വില താഴേക്കിറങ്ങി.

ഇന്ന് രണ്ട് തവണ വിലയിടിഞ്ഞ് 22 കാരറ്റിന്റെ ഒരു പവന്റെ വില 1,15,440 രൂപയിലേക്ക് ചുരുങ്ങി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. അതായത് മാർച്ച് മാസം ഇതുവരെയായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 11,480 രൂപയും ഒരു ​ഗ്രാമിന് 1,435 രൂപ വീതവും കുറവുണ്ടായെന്ന് സാരം.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷവും സ്വർണ വിലയിൽ ഇടിവുണ്ടായതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 118,956 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com