ഒന്നല്ല, രണ്ടല്ല, മൂന്ന് തവണ മാറിമറിഞ്ഞ് സ്വര്‍ണ വില, ഒടുവില്‍ നേരിയ കയറ്റം, പവന്‍ വില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?

Buy the Dip ട്രെന്‍ഡാണ് പൊടുന്നനെ സ്വര്‍ണ വിലയെ ബാധിച്ചത്
gold ornament
canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് മാറിയത് മൂന്ന് തവണ. ആദ്യ രണ്ട് തവണയും കുത്തനെ ഇടിഞ്ഞ സ്വര്‍ണം അവസാന ലാപ്പില്‍ തിരിച്ചുകയറി. ഗ്രാമിന് 250 രൂപ ഉയര്‍ന്ന് 13,740 രൂപയും പവന് 2,000 രൂപ മുന്നേറി 1,09,920 രൂപയുമാണ് നിലവില്‍ വില.

18 കാരറ്റിന് ഗ്രാമിന് 205 കുറഞ്ഞ് 11,290 രൂപയും 14 കാരറ്റിന് 160 രൂപ കുറഞ്ഞ് 8,795 രൂപയും ഒമ്പത് കാരറ്റിന് 100 രൂപ കുറഞ്ഞ ഗ്രാമിന് 5,670 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജനുവരി 29ന് ഗ്രാം വില 16,395 രൂപയിലും പവന്‍ വില 1,31,160 രൂപയിലുമെത്തി സര്‍വകാല റെക്കോഡ് തൊട്ടതിനു ശേഷമാണ് വില ഇടിഞ്ഞു തുടങ്ങിയത്.

രാജ്യാന്തര വില നിലമെച്ചപ്പെടുത്തിയതിനെ തുടര്‍ന്നാണ് വൈകിട്ട് 4.10 ഓടെ കേരളത്തിലെ സ്വര്‍ണ വ്യാപര സംഘടനകള്‍ വില പുതിക്കി നിശ്ചയിച്ചത്. രാവിലെ ഔണ്‍സ് വില നാല് ശതമാനത്തിനടുത്ത് ഇടിഞ്ഞിരുന്നു. നിലവില്‍ അത് രണ്ട് ശതമാനത്തില്‍ താഴെയായി. രാജ്യാന്തര വിപണിയില്‍ വിലയിടിവില്‍ വാങ്ങല്‍ (Buy the Dip) ട്രെന്‍ഡ്‌ തകൃതിയായതാണ് വില മെച്ചപ്പെടുത്തിയത്. ഇല്ലായിരുന്നെങ്കില്‍ സ്വര്‍ണ വില പവന് കേരളത്തില്‍ വീണ്ടും 7,000 രൂപയിലധികം കുറഞ്ഞേനെ.

അധികം താമസിയാതെ കേരളത്തില്‍ സ്വര്‍ണ വില പവന് ഒരുലക്ഷം രൂപയ്ക്ക് താഴെ എത്തിയേക്കമെന്നാണ് നിഗമനങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com