മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില, രണ്ട് ദിവസം കൊണ്ട് 4,480 രൂപയുടെ കുറവ്, ഇപ്പോള്‍ വാങ്ങുന്നതാണോ ബുദ്ധി

വെള്ളി വിലയിലും ഇടിവ്, ഗ്രാമിന് 20 രൂപ കുറഞ്ഞു
gold ornament
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. രണ്ട് ദിവസം കൊണ്ട് പവന്‍വിലയില്‍ 4,480 രൂപയുടെ ഇടിവ്. ഇന്ന് ഗ്രാമിന് 460 രൂപ കുറഞ്ഞ് 14,155 രൂപയിലും പവന് 3,680 രൂപ കുറഞ്ഞ് 1,13,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പവന്‍ വിലയില്‍ 800 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

ചെറുകാരറ്റുകളുടെ വിലയിലും സമാനമായ കുറവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 380 രൂപ കുറഞ്ഞ് 11,630 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,060 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,840 രൂപയുമാണ് വില.

വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 300 രൂപയായി.

രാജ്യാന്തര സ്വര്‍ണ വില നിലവില്‍ രണ്ട് ശതമാനത്തോളം ഇടിഞ്ഞാണ് വ്യാപാരം നടത്തുന്നത്. 5,013 ഡോളറില്‍ വ്യാപാരം ആരംഭിച്ച ശേഷം 4,861 ഡോളറിലേക്ക് താഴ്ന്നു.

സ്വര്‍ണ വില എങ്ങോട്ട്?

അതേസമയം, സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന നിരീക്ഷണങ്ങളാണ് പ്രമുഖ ബാങ്കുകള്‍ പങ്കുവയ്ക്കുന്നത്. സ്വര്‍ണവില ഔണ്‍സിന് 6,000 ഡോളര്‍ വരെ ഉയരുമെന്ന പ്രവചനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഡോയ്‌ചെ ബാങ്ക് തിങ്കളാഴ്ച ബ്ലൂംബെര്‍ഗിനോട് വ്യക്തമാക്കി.

ഗോള്‍ഡ്മാന്‍ സാക്‌സ് (Goldman Sachs) നല്‍കുന്ന സൂചന പ്രകാരം 2026 ഡിസംബറോടെ സ്വര്‍ണ്ണവില ഔണ്‍സിന് 5,400 ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിയേക്കും. സ്വകാര്യ മേഖലയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ ആവശ്യം പ്രതീക്ഷിച്ചതിലും വര്‍ധിക്കുന്നത് വില ഇനിയും ഉയരാന്‍ കാരണമായേക്കാമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യാന്തര വില 6,000 ഡോളറിലെത്തിയാല്‍ കേരളത്തില്‍ ഗ്രാം വില 17,000 രൂപയായേക്കും.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണ്ടത്‌

സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,28,581 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Gold prices in Kerala drop sharply by ₹5,280 in two days, raising buyer interest amid future price surge predictions.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com