

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 35 രൂപ താഴ്ന്ന് 13,220 രൂപയും പവന്‍ വില 280 രൂപ ഇടിഞ്ഞ് 1,05,760 രൂപയുമായി.
ചെറു കാരറ്റുകളുടെ വിലയിലും കുറവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 10,860 രൂപയും 14 കാരറ്റിന് ഗ്രാമിന് 8,465 രൂപയുമാണ് വില. ഒമ്പത് കാരറ്റിന് ഗ്രാമിന് 5,460 രൂപയാണ് ഇന്നത്തെ വില. വെള്ളി വില ഇന്നും മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വെള്ളി വില മാറാതെ നില്‍ക്കുന്നത്.
രാജ്യാന്തര വില ഇന്നലെ 60 ഡോളറോളം ഇടിഞ്ഞ് 4,042 ഡോളറില്‍ എത്തിയിരുന്നു. ഇതാണ് കേരളത്തിലും സ്വര്‍ണ വില കുറയാന്‍ സഹായകമായത്.
മധ്യപൂര്‍വേഷ്യന്‍ നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നത് പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും സ്വര്‍ണവിലയിലെ വലിയ മുന്നേറ്റത്തെ തടയുകയും ചെയ്തിരുന്നു.
അതേസമയം, ജൂലൈ മാസത്തെ മൊത്തത്തിലുള്ള കണക്കെടുത്താല്‍ സ്‌പോട്ട് ഗോള്‍ഡ് 0.9 ശതമാനവും ഫ്യൂച്ചേഴ്‌സ് 1.5 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ഇതോടെ തുടര്‍ച്ചയായ നാല് മാസത്തെ ഇടിവിന് വിരാമമായി.
ഈ മാസത്തില്‍ ഡോളറിന്റെ മൂല്യത്തില്‍ 1 ശതമാനത്തിലധികം ഇടിവുണ്ടായി, ഇതില്‍ ഭൂരിഭാഗവും ഈ ആഴ്ചയിലാണ് സംഭവിച്ചത്. ഡോളര്‍ ദുര്‍ബലമാകുന്നത് വിദേശ വാങ്ങലുകാര്‍ക്ക് സ്വര്‍ണം കൂടുതല്‍ ആകര്‍ഷകവും ലാഭകരവുമാക്കുന്നതിനാല്‍, ജൂലൈ മാസത്തില്‍ സ്വര്‍ണവില പോസിറ്റീവ് മേഖലയിലേക്ക് കടക്കാന്‍ ഇത് സഹായിച്ചു.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,14,750 രൂപയ്ക്ക് മുകളിലാകും.
Gold prices in Kerala saw a mild decline today, with sovereign prices dropping by Rs 280 following international market trends.
Read DhanamOnline in English
Subscribe to Dhanam Magazine