വാര്‍ഷ് ഇംപാക്ട്, കേരളത്തില്‍ സ്വര്‍ണത്തില്‍ വമ്പന്‍ ഡിസ്‌കൗണ്ട് സെയില്‍, ഒറ്റയടിക്ക് 2,120 രൂപയുടെ കുറവ്

ഓണ സീസണില്‍ ഇതുവരെ കേരളത്തില്‍ 4,200 രൂപയുടെ കുറവാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്
Indian girl wearing gold
Image : Canva and Dhanam File
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഗംഭീര ട്വിസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് രാവിലെ വന്‍ വീഴ്ചയിലേക്ക്. ഗ്രാം വില 265 രൂപ കുറഞ്ഞ് 14,505 രൂപയും പവന്‍ വില 2,120 രൂപ താഴ്ന്ന് 1,16,040 രൂപയുമായി.

ചെറു കാരറ്റുകളുടെ വിലയും ഇടിവിലാണ്. 18 കാരറ്റിന് ഗ്രാമിന് 220 രൂപ കുറഞ്ഞ് 11,915 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 170 രൂപ കുറഞ്ഞ് 9,280 രൂപയുംഒമ്പത് കാരറ്റിന് ഗ്രാമിന് 170 രൂപ താഴ്ന്ന് 9,280 രൂപയുമായി.

അതേസമയം, വെള്ളി വില ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 260 രൂപയിലേക്ക് തിരിച്ചെത്തി.

വീഴ്ചയ്ക്ക് പിന്നില്‍കെവിന്‍ വാര്‍ഷ്

യു.എസ്. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ജാക്‌സണ്‍ ഹോള്‍ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അടുത്ത മാസത്തെ (സെപ്റ്റംബര്‍) ഫെഡ് യോഗത്തില്‍ പലിശ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയേക്കുമെന്ന സൂചന നല്‍കിയതിനു പിന്നാലെ രാജ്യാന്തര സ്വര്‍ണ വില വന്‍ ഇടിവിലായി. ഔണ്‍സിന് 3.18 ശതമാനം ഇടിവോടെ 4,455.15 ഡോളറിലെത്തി. 4,630 ഡോളര്‍ വരെ ഇന്നലെ ഉയര്‍ന്ന ശേഷമാണ് ഇടിവുണ്ടായത്.

പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് താഴുമെന്നത് ഉറപ്പായില്ലെങ്കില്‍ നടപടികള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.

ഇതോടെ സെപ്റ്റംബറില്‍ പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത 35.4 ശതമാനത്തില്‍ നിന്ന് 55.7 ശതമാനമായി ഉയര്‍ന്നതായി 'സി.എം.ഇ ഗ്രൂപ്പിന്റെ ഫെഡ്വാച്ച്' (CME FedWatch Tool) ഡാറ്റ വ്യക്തമാക്കുന്നു.

പലിശ ഉയരാനുള്ള പ്രതീക്ഷ വർധിച്ചതോടെ ഡോളർ ശക്തിപ്പെടുകയും യു.എസ്. ബോണ്ട് യീല്‍ഡും ഉയരുകയും ചെയ്തു. ഇത് പലിശ വരുമാനം നൽകാത്ത സ്വർണ്ണത്തിന് സമ്മർദ്ദമായി.

എന്നാല്‍ ഇത് സ്വര്‍ണത്തിന്റെ ദീര്‍ഘകാല ബുള്ളിഷ് ട്രെന്‍ഡ് അവസാനിച്ചു എന്നര്‍ത്ഥമില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. സെപ്റ്റംബറിലെ ഫെഡ് യോഗത്തിന് മുമ്പുള്ള അമേരിക്കന്‍ തൊഴില്‍, പണപ്പെരുപ്പ ഡാറ്റകളായിരിക്കും ഇനി നിര്‍ണായകം.

ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,25,666 രൂപയാകും.

ഓണ സീസണില്‍ ഇതുവരെ കേരളത്തില്‍ 4,200 രൂപയുടെ കുറവാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്. ഉണ്ടായിരിക്കുന്നത്. വില കുറഞ്ഞ് നിന്നത് ഓണക്കാലത്ത് വില്‍പ്പനയിലും പ്രതിഫലിച്ചതായി വ്യാപാരികൾ പറയുന്നു.

Gold prices in Kerala witness a sharp drop of Rs 2,120 per sovereign following US Fed Chief Kevin Warsh's hawkish stance on rate hikes.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com