രാവിലത്തെ വിലക്കുറവ് തിരിച്ചു പിടിച്ച് സ്വര്‍ണം, പുതിയ നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഔണ്‍സ് സ്വര്‍ണ വില രണ്ട് ശതമാനത്തിനടുത്ത് ഉയര്‍ന്ന് 4,550 ഡോളറിലെത്തി
lady wearing gold jewellery
envato
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം തിരിച്ചു കയറ്റം. ഗ്രാം വില 90 രൂപ വര്‍ധിച്ച് 13,590 രൂപയായി. പവന്‍ വില 720 രൂപ ഉയര്‍ന്ന് 1,08,720 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,170 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,700 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,610 രൂപയുമാണ് വില.

ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത് ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,500 രൂപയിലും പവന് 600 രൂപ കുറഞ്ഞ് 1,0,8000 രൂപയിലുമായിരുന്നു.

രാജ്യാന്തര വിലക്കൊപ്പം

എന്നാല്‍ രാജ്യാന്തര വില വര്‍ധിച്ചതിനെ തുടര്‍ന്ന് കേരളത്തിലും വില വര്‍ധിക്കുകയായിരുന്നു. ഇന്ന് ഔണ്‍സ് സ്വര്‍ണ വില രണ്ട് ശതമാനത്തിനടുത്ത് ഉയര്‍ന്ന് 4,550 ഡോളറിലെത്തി. നിലവില്‍ 4,537 ഡോളറിലാണ് വ്യാപാരം.

ഈ മാസം സ്വര്‍ണ വില 15 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിതാണ് ഇതിന് കാരണമായത്. ക്രൂഡോയില്‍ വില റെക്കോഡ് ഉയരത്തിലേക്ക് എത്തിയത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിച്ചതാണ് വിലയെ ബാധിച്ചത്.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ അയവുണ്ടാകുന്നതിന്റെ സൂചനകള്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള പെട്ടെന്നുള്ള ആവശ്യം (safe-haven demand) കുറയ്ക്കാന്‍ കാരണമായതും കഴിഞ്ഞ ദിവസങ്ങളില്‍ വില കുറയാന്‍ ഇടയാക്കിയിരുന്നു.

അതേസമയം, അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ വീണ്ടും രൂക്ഷമായാല്‍ ഈ പ്രവണത മാറി സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മറ്റൊരു പ്രധാന മാറ്റം കേന്ദ്ര ബാങ്കുകളുടെ ഇടപെടലുകളാണ്. തുര്‍ക്കി ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വിറ്റഴിക്കുന്നുണ്ട്. ഇത് വിലയിടിവിന് കാരണമാകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com