

സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം കുതിച്ചു കയറ്റം. ഗ്രാം വില ഒറ്റയടിക്ക് 120 രൂപയും പവന്‍ വില 960 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ പവന്‍ വില 1,18,160 രൂപയും ഗ്രാം വില 14,770 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 12,135 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 75 രൂപ വര്‍ധിച്ച് 9,450 രൂപയും ഒമ്പത് കാരറ്റിന് 45 രൂപ ഉയര്‍ന്ന് 6,090 രൂപയുമാണ് നിലവില്‍ വില. ഇന്ന് രാവിലെ ഗ്രാം വില 75 രൂപയും പവന്‍ വില 600 രൂപയും കുറഞ്ഞ് യഥാക്രമം 14,770 രൂപ, 1,18,160 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4,610 ഡോളറിനു മുകളിലെത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. 4,571 ഡോളര്‍ വരെ താഴ്ന്നശേഷമാണ് ഈ തിരിച്ചു കയറ്റം.
Spot gold crossed $4,610 per ounce globally, pushing Kerala rates up by ₹960 per sovereign in afternoon trading
Read DhanamOnline in English
Subscribe to Dhanam Magazine