സ്വര്‍ണത്തിന് ഉച്ചക്കയറ്റം, രാവിലെ വാങ്ങിയവര്‍ക്ക് പവന് 1,120 രൂപ ലാഭം, പുതിയ വില ഇങ്ങനെ

രാവിലെ കുറഞ്ഞ തുകയുടെ ഇരട്ടിയോളം ഉച്ചയ്ക്ക് ശേഷം വർധിച്ചു; രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,349 ഡോളറിലേക്ക്
Gold price up
Image : Canva
Published on

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മാറ്റം. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,155 രൂപയായി. പവന് 1,120 രൂപ ഉയര്‍ന്ന് 1,13,240 രൂപയുമായി. ഇന്ന് ഗ്രാമിന് 240 രൂപ താഴ്ന്ന് 14,015 രൂപയിലും പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലുമായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാല്‍ രാജ്യാന്തര സ്വര്‍ണവില കുതിച്ചു കയറിയതോടെ കേരളത്തിലെ വ്യാപാര സംഘടനകള്‍ വില പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ചെറുകാരറ്റുകളുടെ വിലയിലും മാറ്റമുണ്ട്. 18 കാരറ്റിന് ഗ്രാമിന് 11,630 രൂപയും 14 കാരറ്റിന് ഗ്രാമിന് 9,060 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,840 രൂപയുമാണ് വില.

രാജ്യാന്തര തലത്തില്‍ ഔണ്‍സ് സ്വര്‍ണ വില 0.80 ശതമാനം ഉയര്‍ന്ന് 4,349 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഒരുവേള 4,361 ഡോളര്‍ വരെ ഉയരുകയും ചെയ്തിരുന്നു. കഴിഞ്ഞ സെഷനില്‍ രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ട ശേഷമാണ് തിരിച്ചു കയറ്റം.

തുണച്ചത് ഡോളര്‍

ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, ട്രഷറി നിക്ഷേപങ്ങളുടെ നേട്ടം, വരുന്ന ആഴ്ചയിലെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധന സംബന്ധിച്ച പ്രതീക്ഷകള്‍ എന്നിവ നിക്ഷേപകര്‍ വിലയിരുത്തുന്നതിനിടെ, ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിന് അനുകൂലമായത്.

ഇന്ന് വൈകിട്ട് പുറത്തുവരുന്ന യു.എസ്. ഉപഭോക്തൃ വില സൂചിക (CPI) വിവരങ്ങളായിരിക്കും ഫെഡറല്‍ റിസര്‍വിന്റെ നയരൂപീകരണത്തില്‍ അടുത്ത നിര്‍ണ്ണായക ഘടകം. ഓഗസ്റ്റില്‍ മുന്‍മാസത്തെ അപേക്ഷിച്ച് ഹെഡ്ലൈന്‍ സി.പി.ഐ 0.4 ശതമാനവും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.4 ശതമാനവും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം. കോര്‍ സി.പി.ഐ (Core CPI) ജൂലൈയെ അപേക്ഷിച്ച് 0.2 ശതമാനം ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

Gold prices in Kerala rallied sharply in afternoon trade following a recovery in global bullion markets.

ഗോള്‍ഡ് ഇടിഎഫ് താങ്ങാകുന്നു

സമീപകാലത്തെ തിരിച്ചടികള്‍ക്കിടയിലും, സ്വര്‍ണത്തിലേക്കുള്ള ദീര്‍ഘകാല നിക്ഷേപ താത്പര്യം ശക്തമായി തുടരുന്നതില്‍ ഇ.ടി.എഫുകള്‍ ( Exchange-Traded Funds) പ്രധാന പങ്ക് വഹിക്കുന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റ് മാസത്തില്‍ ആഗോള ഗോള്‍ഡ് ഇ.ടി.എഫുകളിലേക്ക് 18 ബില്യണ്‍ ഡോളറിന്റെ (1,800 കോടി ഡോളര്‍) നിക്ഷേപമാണ് ഒഴുകിയെത്തിയത്. ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപ തുകയാണിത്.

ഇതോടെ ഇ.ടി.എഫുകളുടെ പക്കലുള്ള സ്വര്‍ണശേഖരം 121 ടണ്‍ വര്‍ധിച്ച് സര്‍വ്വകാല റെക്കോര്‍ഡായ 4,189 ടണ്ണിലെത്തി. അതേസമയം, ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 16% ഉയര്‍ന്ന് 615 ബില്യണ്‍ ഡോളറായി.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, ഗോള്‍ഡ് ഇ.ടി.എഫുകളിലേക്കുള്ള ഈ ശക്തമായ ഒഴുക്കാണ് ഓഗസ്റ്റില്‍ സ്വര്‍ണവില 13% ഉയരാന്‍ സഹായിച്ചത്. കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പ്രതിമാസ വളര്‍ച്ചയാണിത്.

Gold prices in Kerala rallied sharply in afternoon trade following a recovery in global bullion markets.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com