'പ്രോജക്ട് ഫ്രീഡം' ആശ്വാസത്തില്‍ യുടേണെടുത്ത് സ്വര്‍ണം, കേരളത്തില്‍ ഒറ്റയടിക്ക് 1,560 രൂപയുടെ വര്‍ധന

വെള്ളി വിലയും ഇന്ന് തിരിച്ചു കയറി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 265 രൂപയായി.
gold ornaments
Image created with Chatgpt
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തിരിച്ചു കയറ്റം. ഗ്രാം വില 195 രൂപ ഉയര്‍ന്ന് 13,870 രൂപയായി. പവന്‍ വില 1,560 രൂപ ഉയര്‍ന്ന് 1,10,960 രൂപയായി.

18 കാരറ്റിന് ഗ്രാമിന് 160 രൂപ ഉയര്‍ന്ന് 11,400 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,8725 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,725 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയും ഇന്ന് തിരിച്ചു കയറി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 265 രൂപയായി.

രാജ്യാന്തര വിലയില്‍ കുതിപ്പ്

സമാധാന കരാറില്‍ അന്തിമ തീരുമാനമാകുകയും ഒപ്പുവെക്കുകയും ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള യു.എസ് നടപടിയായ 'പ്രോജക്റ്റ് ഫ്രീഡം' കുറച്ചു സമയത്തേക്ക് നിര്‍ത്തിവെക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറച്ചിരുന്നു. ഇത് യുദ്ധത്തില്‍ അയവു വരുത്തുമെന്ന പ്രതീതി ഉണ്ടാക്കുകയും ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ഇടിവുണ്ടാക്കി.ഇതോടെ സ്വര്‍ണ വില ഔണ്‍സിന് ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 4,644 ഡോളറായി. ഇതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്.

ഇന്ന് ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,960 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1.20 ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com