സ്വർണ വിലയിൽ മാറ്റമില്ല; വെള്ളിയിൽ തിരുത്തൽ തുടരുന്നു; സംസ്ഥാനത്തെ നിരക്കുകൾ ഇങ്ങനെ

22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന്റെ വിപണി വില 14,235 രൂപയിലും ഒരു പവന്റെ നിരക്ക് 1,13,880 രൂപയിലും തുടരുന്നു.
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

സംസ്ഥാന വിപണിയിൽ ഇന്ന് (2026 ഏപ്രിൽ 21) സ്വർണ നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്തിയില്ല. കഴിഞ്ഞ ​ദിവസത്തെ വിപണി വിലയിലാണ് ഇന്നു രാവിലെ വ്യാപാരം പുനരാരംഭിച്ചിരിക്കുന്നത്. ഇതുപ്രകാരം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന്റെ വിപണി വില 14,235 രൂപയിലും ഒരു പവന്റെ നിരക്ക് 1,13,880 രൂപയിലും തുടരുന്നു. സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 11,695 രൂപയും 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 9,110 രൂപയും 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 5,875 രൂപയും വീതമാണ് ഇന്നത്തേക്ക് കുറിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ച നടക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നതിനാലും നേരത്തെ പ്രഖ്യാപിച്ചിരുന്ന വെടിനിർത്തൽ കാലാവധി നീട്ടുമോ എന്നതിൽ ആകാംക്ഷ നിലനിൽക്കുന്നതിനാലും കഴിഞ്ഞ രണ്ട് ദിവസമായി രാജ്യാന്തര വിപണിയിലെ സ്വർണ വിലയിലും കാര്യമായ മാറ്റമൊന്നും പ്രകടമായിട്ടില്ല. നിലവിൽ 4,810 ഡോളർ നിലവാരത്തിലാണ് ഒരു ഔൺസ് സ്വർണത്തിന്റെ വ്യാപാരം പുരോ​ഗമിക്കുന്നത്.

വെള്ളിയിൽ തിരുത്തൽ

സംസ്ഥാന വിപണിയിൽ വെള്ളി വിലയിൽ ഇന്നും ഇടിവ് തുടരുന്നു. ചൊവ്വാഴ്ച ഒരു ​ഗ്രാം വെള്ളിയിൽ 5 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ​ഗ്രാം വെള്ളിയുടെ വിപണി വില 265 രൂപയായി താഴ്ന്നു. ഇതിന് ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ നിരക്ക് 2,650 രൂപയായും 100 ​ഗ്രാം വെള്ളിക്ക് 26,500 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,65,000 രൂപയായും കുറിച്ചു. രാജ്യാന്തര വിപണിയിൽ ഒന്നര ശതമാനത്തോളം താഴ്ന്ന് 78.90 ഡോളറിലാണ് വെള്ളിയിലെ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഒരു പവൻ ആഭരണം വാങ്ങാൻ എത്രയാകും?

ചൊവ്വാഴ്ച സ്വർണ നിരക്കുകളിൽ മാറ്റമൊന്നും രേഖപ്പെടുത്താത്തതിനാൽ, നിലവിലെ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ ഈടാക്കുന്ന പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് സംസ്ഥാനത്തെ ജുവൽറിയിൽ 1,17,350 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com