

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 14,320 രൂപയും പവന് 1,14,560 രൂപയുമാണ് വില. 18 കാരറ്റിന് ഗ്രാമിന് 11,765 രൂപ. 14 കാരറ്റിന് 9,165 രൂപയും ഒമ്പത് കാരറ്റിന് 5,910 രൂപയുമായി. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 280 രൂപയിലാണ് വ്യാപാരം.
ഇന്നലെ രാജ്യാന്തര വില ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 4,484 ഡോളറിലെത്തിയിരുന്നു. അതാണ് കേരളത്തിലും വിലയെ ബാധിച്ചത്. ഇന്ന് നേരിയ നേട്ടത്തോടെ 4,497.7 ഡോളറിലെത്തിയിരുന്നു.
യുഎസ്-ഇറാന്‍ ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരുന്നതാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയെ വലിയ മാറ്റമില്ലാതെ നിലനിര്‍ത്തിയത്.
യുഎസ് ട്രഷറി യീല്‍ഡ് (Treasury Yield) ഉയരുന്നതും ഡോളര്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തോടുള്ള ആകര്‍ഷണം കുറച്ചതിനാലാണ് വിപണിയിലെ സമീപകാല റെക്കോര്‍ഡ് നിരക്കുകളില്‍ നിന്ന് സ്വര്‍ണവില താഴേക്ക് പോയത്. അതേസമയം ഫെഡറല്‍ റിസര്‍വിന്റെ പണനയത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് പുതിയ നിക്ഷേപങ്ങള്‍ എത്തുന്നതിനെ പരിമിതപ്പെടുത്തുന്നുമുണ്ട്.
ഫെഡറല്‍ റിസര്‍വിന്റെ നീക്കത്തെ കുറിച്ചുള്ള സൂചനകള്‍ക്കായി നിക്ഷേപകര്‍ ഈ ആഴ്ചാവസാനം പുറത്തുവരാനിരിക്കുന്ന യുഎസ് നോണ്‍-ഫാം പേറോള്‍ (Nonfarm Payroll), എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine