ഉച്ചയ്ക്ക് ശേഷം കൂടുതല്‍ വീറോടെ സ്വര്‍ണം, ഒറ്റയടിക്ക് 880 രൂപയുടെ വര്‍ധന

രാജ്യാന്തര വില ഉയര്‍ന്നതാണ് കേരളത്തിലും വില ഉയര്‍ത്തിയത്.
gold jewellery and stock market
canva
Published on

സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം വന്‍ വര്‍ധന. ഗ്രാമിന് ഒറ്റയടിക്ക് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. ഇതോടെ പവന്‍ വില 1,05,920 രൂപയും ഗ്രാം വില 13,240 രൂപയുമായി. ഇന്ന് രാവിലെ ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും നേരിയ വര്‍ധനയോടെയാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് രാജ്യാന്തര വില ഉയര്‍ന്നതാണ് കേരളത്തിലും വില ഉയര്‍ത്തിയത്. ഔണ്‍സ് സ്വര്‍ണ വില ഇന്നലത്തെ 4,021 ഡോളറില്‍ നിന്ന് 4,112 ഡോളറിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ഇറാന്‍ അമേരിക്കന്‍ വെടിനിര്‍ത്തലിനു പിന്നാലെ സ്വര്‍ണം വീണ്ടും സുരക്ഷിത നിക്ഷേപ പെരുമ വീണ്ടെടുത്തതാണ് വിലയെ ഉയര്‍ത്തിയത്. ഇതോടെ ഒരു പവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതികളും അടക്കം ഏറ്റവും കുറ്ഞ്ഞത് 1,11,517 രൂപയെങ്കിലും നല്‍കേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com