താഴ്ന്ന് താഴ്ന്ന് സ്വര്‍ണം, ഇന്ന്‌ വീണ്ടും വില കുറഞ്ഞു, ആഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാന്‍ അവസരമോ? വെള്ളിയിലും ഇടിവ്

രണ്ട് തവണയായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു
A traditional Indian bridal jewellery set displayed with intricate gold and diamond work, including a necklace and bangles. A bride in a red and gold embroidered saree is smiling, adorned with matching gold jewellery
canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൈകിട്ടോടെ വീണ്ടും മാറ്റം. രാവിലത്തേക്കാള്‍ പവന്‍ വിലയില്‍ 240 രൂപയും ഗ്രാം വിലയില്‍ 30 രൂപയും കുറഞ്ഞു. ഇതോടെ കേരളത്തിലെ ജുവലറികളില്‍ പവന്‍ വില 1,15,680 രൂപയും ഗ്രാം വില 14,460 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,940 രൂപയിലെത്തി.

ഇന്ന് രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. രണ്ട് തവണയായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു.

രാവിലെ വില മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ച വെള്ളിയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 265 രൂപയായി.

ആഗോളതലത്തില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലും വില കുറയാന്‍ സഹായകമായത്. മാര്‍ച്ച് 11 മുതല്‍ ഔണ്‍സ് വില തുടര്‍ച്ചയായ ഇടിവിലാണ്. അഞ്ച് ശതമാനത്തോളമാണ് വില ഇടിവ് രേഖപ്പെടുത്തുന്നത്.

ഫെഡറല്‍ റിസര്‍വിന്റെ പണനയം ഇന്ന് വരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നതാണ് വില ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുന്നത് സ്വര്‍ണത്തിന് ക്ഷീണമുണ്ടാക്കിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com