നട്ടുച്ചയ്ക്ക് സ്വര്‍ണത്തിന്റെ യുടേണ്‍, രാവിലെ വാങ്ങിയവര്‍ക്ക് നിരാശ, പവന് 1,200 രൂപയുടെ കുറവ്

വിലയിടിവ് താത്കാലികമോ? 2026 ഓടെ രാജ്യാന്തര സ്വര്‍ണ വില 5,000 ഡോളര്‍ ആകുമെന്ന്‌ പ്രവചനങ്ങള്‍
Gold chain, Rupee, down arrow
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം മാറ്റം. ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം. ഗ്രാം വിലയില്‍ 150 രൂപയും പവന്‍ വില 1,200 രൂപയും കുറച്ചാണ് വില പുതുക്കിയത്.

തതുല്യമായ മാറ്റം ചെറുകാരറ്റുകളുടെ വിലയിലുമുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 9,580 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7,460 രൂപയിലും ഒമ്പത് കാരറ്റിന് 4,810 രൂപയിലുമാണ് വ്യാപാരം.

രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ വില 4,165 ഡോളറും വിനിമയ നിരക്ക് 88.76 ശതമാനവുമായിരുന്നു. നിലവില്‍ വില 4,123 ഡോളറായി കുറഞ്ഞു. അതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. ഉച്ചയ്ക്ക് 12.30യോടെയാണ് വ്യാപാര സംഘടനകള്‍ വില പുതുക്കിയത്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കന്‍ താരിഫുമെല്ലാം സ്വര്‍ണത്തിന് കൂടുതല്‍ മുന്നേറ്റത്തിനുള്ള അവസരമൊരുക്കുന്നുണ്ട്. 2026 ഓടെ രാജ്യാന്തര സ്വര്‍ണ വില 5,000 ഡോളര്‍ ആകുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ വില 1.20 ലക്ഷം കടക്കും.

Gold prices drop ₹1,200 per sovereign by noon in Kerala, reflecting international market trends.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com