

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ കൂടിയും ഉച്ചയ്ക്ക് താഴ്ന്നും കളിച്ച സ്വര്‍ണത്തിന് ഇന്ന് ഗംഭീര മുന്നേറ്റം. ഗ്രാം വില ഒറ്റയടിക്ക് 115 രൂപയും പവന്‍ വില 920 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 11,515 രൂപയും പവന്‍ വില 92,120 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,470 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,380 രൂപയും ഒമ്പത് കാരറ്റിന് 4,730 രൂപയുമാണ് വില.
ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് നടന്നതും ഇ.ടി.എഫുകളുടെ വില്‍പ്പന ഉയര്‍ന്നതും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവിന് വഴിയൊരുക്കിയിരുന്നു. ഒക്ടോബര്‍ 17ന് പവന് 97,360 രൂപ വരെ എത്തി റെക്കോഡിട്ട ശേഷമായിരുന്നു ഈ ഇടിവ്.
യു.എസ് ചൈന വ്യാപാര സംഘര്‍ഷത്തിന് അയവു വരുമെന്ന സൂചനകളാണ് സ്വര്‍ണത്തില്‍ ലാഭമെടുപ്പ് ഉണ്ടാക്കിയത്. അതേസമയം ഇന്ന് മുതല്‍ നടക്കുന്ന മലേഷ്യ സന്ദര്‍ശനത്തില്‍ ചൈനയും യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് വീണ്ടും സുരക്ഷിത നിക്ഷേപമെന്ന പെരുമയില്‍ സ്വര്‍ണ വില കയറുന്നത്.
രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 4,154 ഡോളര്‍ വരെ എത്തിയ ശേഷം 4,112.10 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതാണ് കേരളത്തിലും വില വര്‍ധനയ്ക്ക് ഇടയാക്കിയത്.
കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 165 രൂപയിലാണ് വ്യാപാരം.
Read DhanamOnline in English
Subscribe to Dhanam Magazine