സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം, 24 മണിക്കൂറിനിടെ ₹2000 രൂപയിലധികം വര്‍ധന, വെള്ളിയ്ക്കും കുതിപ്പ്

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷ സ്വര്‍ണവിലയ്ക്ക് കരുത്തേകി
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം, 24 മണിക്കൂറിനിടെ ₹2000 രൂപയിലധികം വര്‍ധന, വെള്ളിയ്ക്കും കുതിപ്പ്
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാമിന് 180 രൂപ വര്‍ധിച്ച് 13,885 രൂപയായി. പവന് 1,440 രൂപ വര്‍ധിച്ച് 1,11,080 രൂപയുമായി. ഇന്നലെ വൈകുന്നേരം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കൂടിയിരുന്നു. ഇതോടെ 24 മണിക്കൂറിനിടെയുണ്ടായിരിക്കുന്നത് 2,040 രൂപയുടെ വര്‍ധന.

18 കാരറ്റിന് ഗ്രാമിന് 11,265 രൂപയാണ്. വില. ഇന്ന് 65 രൂപ വര്‍ധിച്ചു. 14 കാരറ്റിന് ഗ്രാമിന് 8,770 രൂപയിലും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,655 രൂപയിലുമാണ് വ്യാപാരം.

വെള്ളി വില അഞ്ച് രൂപ വര്‍ധിച്ച് 255 രൂപയായി.

രാജ്യാന്തര വിലയില്‍ കുതിപ്പ്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ മുന്നേറ്റമുണ്ടായി. ഇറാനുമായുള്ള യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത് ആഗോള വിപണിയില്‍ പ്രതിഫലിച്ചു.

ഔണ്‍സ് വില ഇന്നലെ ഒറ്റയടിക്ക് 4 ശതമാനത്തിനധികം വര്‍ധിച്ച് 4,699 ഡോളര്‍ വരെയെത്തി. ഇന്ന് നേരിയ ഇടിവാണ് വ്യാപാരം നടക്കുന്നത്.

ആഗോള ഡിമാന്‍ഡും പണപ്പെരുപ്പവും കാരണമാണ് ഇന്ത്യയില്‍ വില നേരിയതോതില്‍ വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷ സ്വര്‍ണവിലയ്ക്ക് കരുത്തേകി. എന്നാല്‍ മാര്‍ച്ചില്‍ മാത്രം സ്വര്‍ണവിലയില്‍ ഏകദേശം 15 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ തകര്‍ച്ചയിലേക്കായിരുന്നു സ്വര്‍ര്‍ണത്തിന്റെ നീക്കമെങ്കിലും വില കുറഞ്ഞ അവസരം മുതലെടുത്ത് നിക്ഷേപകര്‍ കൂട്ടത്തോടെ വാങ്ങാന്‍ തുടങ്ങിയത് രണ്ട് ദിവസമായി വില തിരിച്ചുപിടിക്കാന്‍ സഹായിച്ചിട്ടുണ്ട്.

ആഭരണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,14,466 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും.

Gold and silver prices surge in Kerala driven by global trends, investor demand, and geopolitical developments.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com