ഉച്ചയ്ക്കുശേഷം സ്വർണ വിലയിൽ വർധന; പവന് ₹520 കൂടി; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 22 കാരറ്റിന്റെ ഒരു പവന് 520 രൂപ വർധിച്ച് പുതിയ വിപണി വില 1,25,040 രൂപയായി.
ഉച്ചയ്ക്കുശേഷം സ്വർണ വിലയിൽ വർധന; പവന് ₹520 കൂടി; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
chatgpt
Published on

കേരളത്തിലെ ആഭരണ വിപണിയിൽ ഇന്ന് (2026 മാർച്ച് 2) ഉച്ചയ്ക്കു ശേഷം സ്വർണ വിലയിൽ വർധന. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 65 രൂപ കൂടി പുതുക്കിയ വിപണി വില 15,630 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് (8 ​ഗ്രാം) 520 രൂപ വർധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമുള്ള വില 1,25,040 രൂപയിലേക്ക് എത്തിച്ചേർന്നു.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 55 രൂപ ഉയർന്ന് 12,840 രൂപയും ഇതിന്റെ ഒരു പവന് 440 രൂപ വർധിച്ച് 1,02,720 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ കൂടി ഉച്ചയ്ക്ക് ശേഷം വില 9,995 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 25 രൂപ വർധിച്ച് പുതിയ വിപണി വില 6,445 രൂപയായി. അതേസമയം സം,സ്ഥാനത്ത് വെള്ളി വില ഒരു ​ഗ്രാമിന് 330 രൂപയിൽ തുടരുന്നു.

രാവിലെ കുറയ്ക്കൽ, ഉച്ചയ്ക്കുശേഷം കൂട്ടൽ

പശ്ചിമേഷ്യൻ സംഘർഷത്തിന്റേയും ​​ഗൾഫ് രാജ്യങ്ങളിലുണ്ടായ അലയൊലിയുടേയും പശ്ചാത്തലത്തിൽ, രാജ്യാന്തര വിപണി പ്രവർത്തിക്കാതിരുന്ന ശനി, ഞായർ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണ വിലയിൽ 8,440 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാജ്യാന്തര വിപണിയിൽ വ്യാപാരം പുനരാരംഭിക്കുമ്പോൾ പ്രതീക്ഷിച്ച അത്രയും മുന്നേറ്റം സ്വർണ വിലയിൽ വന്നതുമില്ല.

ഇതിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ പവന് 2,400 രൂപ കുറയ്ക്കാൻ വ്യാപാരികൾ നിർബന്ധിതരായത്. ഇതിനിടയിൽ ഇറാൻ - യുഎസ് സംഘർഷം രൂക്ഷമാകുന്ന സൂചനകൾ വന്നതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 5,400 ഡോളർ നിലവാരം വീണ്ടും മറികടന്നതോടെയാണ് കേരളത്തിലും ഉച്ചയ്ക്ക് ശേഷം വില വർധന കുറിച്ചത്.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ 18 ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും ചേര്‍ത്ത് 1,42,000 രൂപയെങ്കിലും നൽകിയാലാണ് ഇന്ന് ഉച്ചയ്ക്കുശേഷം ജുവൽറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിലുള്ള മാറ്റമനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടാം എന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com