
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാം വില 85 രൂപ കുറഞ്ഞ് 9,360 രൂപയും പവന്‍ വില 680 രൂപ താഴ്ന്ന് 71,880 രൂപയിലുമെത്തി.
പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അയവുണ്ടായതാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നുവെന്നതാണ് ശ്രദ്ധേയം. ഇന്ന് ഔണ്‍സിന് ഒരു ശതമാനത്തോളം ഇടിഞ്ഞ് 3,293 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.
ഡോളര്‍ താഴുമ്പോള്‍ സ്വാഭാവികമായും മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ സ്വര്‍ണം സ്വന്തമാക്കാനാകും. ഇത് വില്‍പ്പന ഉയര്‍ത്തുകയും വില ഉയരാനിടയാക്കുകയും ചെയ്യാറുള്ളതാണ്. എന്നാല്‍ യുദ്ധ ഭീതി ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപം വിട്ട് മറ്റ് മേഖലകളിലേക്ക് നിക്ഷേപകര്‍ ചേക്കേറാന്‍ തുടങ്ങിയത് സ്വര്‍ണത്തിന്റെ ആവശ്യം കുറച്ചു.
യു.എസിലെ ട്രഷറി നിക്ഷേപങ്ങളിലെ നേട്ടം കുറഞ്ഞതും സ്വര്‍ണത്തിന്റെ ആകര്‍ഷണം കൂട്ടിയില്ല. ശക്തമായ സാമ്പത്തിക കണക്കുകളാണ് സ്വര്‍ണത്തെ പിന്നോട്ട് വലിക്കുന്നത്. പ്രതീക്ഷിച്ചതിലും താഴെ അമേരിക്കക്കാര്‍ മാത്രമാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. മെയ് മാസത്തെ ഗുഡ്‌സ് ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചതിലും വളരെ ശക്തമായിരുന്നു. അതേസമയം 2025 ന്റെ ആദ്യ പാദത്തിലെ അന്തിമ ജിഡിപി ഡാറ്റ കാണിക്കുന്നത് യുഎസ് സമ്പദ്വ്യവസ്ഥ മുമ്പ് കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ ചുരുങ്ങി എന്നാണ്.
2025 അവസാനത്തോടെ രണ്ട് തവണ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നത് സൂചന സ്വര്‍ണത്തിന് അനുകൂലമാണെങ്കിലും നിക്ഷേപകര്‍ നേരത്തെ തന്നെ ഇത് നേട്ടമാക്കിയിരുന്നുവെന്നാണ് അനുമാനിക്കുന്നത്. അടുത്ത വര്‍ഷം സെപ്റ്റംബറിലോ ഒക്ടോബറിലോ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജെറോം പവലിന് പകരക്കാരനായി പുതിയ ഫെഡറല്‍ റിസര്‍വ് ചെയര്‍മാനെ തിരഞ്ഞെടുത്തേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു. ട്രംപിന്റെ നീക്കം എങ്ങനെയായിരിക്കുമെന്നത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കും.
വിലക്കുറവ് കണ്ട് നേരെ സ്വര്‍ണക്കടകളിലേക്ക് ഓടേണ്ട. ഇതു കൂടി ശ്രദ്ധിക്കൂ. ഇന്ന് ഒരു പവന്റെ വിലയാണ് 71,880 രൂപ. ആഭരണത്തിന് ഈ വില മതിയാകില്ല. ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത തുകയാണ് ആഭരണത്തിന് ഈടാക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇന്നത്തെ വിലയനുസരിച്ച് 81,493 രൂപയാകും.
Read DhanamOnline in English
Subscribe to Dhanam Magazine