സ്വര്‍ണ വില ഇടിവില്‍, സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം വിലമാറ്റം ഇങ്ങനെ

രാവിലെ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ച സ്വര്‍ണ വില ഉച്ചയോടെയാണ് ഇടിവിലായത്
Gold price down
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. രാവിലെ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ച സ്വര്‍ണ വില ഉച്ചയോടെയാണ് ഇടിവിലായത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 13,630 രൂപും പവന് 440 രൂപ താഴ്ന്ന് 1,09,040 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,200 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,725 രൂപയിലും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,625 രൂപയിലുമാണ് വ്യാപാരം.

ഈ മാസം 13% ഇടിവ്‌

രാജ്യാന്തര തലത്തില്‍ ഔണ്‍സ് സ്വര്‍ണ വില 4,581 ഡോളറിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും ഉയര്‍ത്തിയിരുന്നു. അതേസമയം ഇന്ന് വില 4,560 ഡോളറിലേക്ക് താഴ്ന്നതാണ് വില ഇടിയാന്‍ കാരണം.

ഈ മാസത്തില്‍ ഇതുവരെ സ്വര്‍ണവിലയില്‍ 13 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്. 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. കരുത്താര്‍ജ്ജിച്ച ഡോളറും, ഈ വര്‍ഷം യുഎസ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതുമാണ് വിലയിടിവിന് പ്രധാന കാരണമായത്. എങ്കിലും, ഈ പാദത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിലയില്‍ ഏകദേശം 5 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്.

എന്നാല്‍, ഉയര്‍ന്ന എണ്ണവില കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണവിലയിലെ വലിയ മുന്നേറ്റത്തിന് തടസമായേക്കാമെന്നാണ് നിരീക്ഷണങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com