

സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ മുന്നേറ്റം തുടരുന്നു. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 8,235 രൂപയും പവന്‍ വില 320 രൂപ ഉയര്‍ന്ന് 65,880 രൂപയുമായി. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ 400 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6,755 രൂപയായി. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തത്തുല്യ ചുങ്കത്തിലുള്ള ആശങ്കകളാണ് സ്വര്‍ണത്തെ വീണ്ടും ഉയര്‍ത്തുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ പുതിയ ചുങ്കം വരുന്നതോടെ വ്യാപാരയുദ്ധത്തിലേക്ക് നീങ്ങിയേക്കുമോ എന്ന ഭയത്തിലാണ് ലോകം. ഇതിനിടെ വാഹന ഇറക്കുമതിക്ക് 25% ചുങ്കം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വ്യാപാരയുദ്ധം കൂടുതല്‍ കടുപ്പിക്കാനിടയാക്കുമെന്നാണ് നിരീക്ഷണങ്ങള്‍. യു.എസിലേക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരാനാണ് ട്രംപിന്റെ ഈ നീക്കം.
ട്രംപ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള നയങ്ങള്‍ സ്വര്‍ണത്തെ റെക്കോഡില്‍ എത്തിച്ചിരുന്നു. കൂടാതെ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ടു തവണ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയതും സ്വര്‍ണ വില ഉയരാന്‍ ഇടായാക്കി. ഈ വര്‍ഷം ഇതുവരെ 15 ശതമാനത്തോളമാണ് ആഭ്യന്തര സ്വര്‍ണ വില ഉയര്‍ന്നത്. ഇതിനിടെ ഇടയ്ക്ക് ചില ലാഭമെടുപ്പ് നടന്നില്ലായിരുന്നെങ്കില്‍ കൂടുതല്‍ ഉയരുമായിരുന്നു.
ഗോള്‍മാന്‍ സാക്‌സ് 2025ലെ സ്വര്‍ണത്തിന്റെ ലക്ഷ്യവില 3,100 ഡോളറില്‍ നിന്ന് 3,300 ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്. സ്വര്‍ണ ഇ.ടി.എഫിേലക്കുള്ള നിക്ഷേപം ഉയര്‍ന്നതും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഡിമാന്‍ഡ് കൂടിയതുമാണ് കാരണമായി പറയുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,880 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 71,302 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുമെന്ന് മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine