ദീപാവലിക്ക് മുന്നോടിയായി സ്വര്‍ണത്തിന് വമ്പന്‍ വീഴ്ച, നാല് ദിവസത്തിനിടെ 4,080 രൂപയുടെ കുറവ്; ഒപ്പം ചേര്‍ന്ന്‌ വെള്ളിയും

വ്യാപാരം ആരംഭിച്ചപ്പോള്‍ ഔണ്‍സ് വില 3,986 ഡോളറിലേക്ക് താഴ്ന്നിരുന്നു
ദീപാവലിക്ക് മുന്നോടിയായി സ്വര്‍ണത്തിന് വമ്പന്‍ വീഴ്ച, നാല് ദിവസത്തിനിടെ 4,080 രൂപയുടെ കുറവ്; ഒപ്പം ചേര്‍ന്ന്‌ വെള്ളിയും
Published on: 

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവ്. ഗ്രാമിന് 175 രൂപ കുറഞ്ഞ് 13,060 രൂപയായി. പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില ഇടിവ്‌ രേഖപ്പെടുത്തുന്നത്. പവന്‍ വിലയില്‍ 4,080 രൂപയുടെ കുറവാണ് ഉണ്ടായത്.

18 കാരറ്റിന് ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയായി. 14 കാരറ്റിന് 110 രൂപ കുറഞ്ഞ് 8,360 രൂപയും ഒമ്പത് കാരറ്റിന് 70 രൂപ കുറഞ്ഞ് 5,395 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയും ഇന്ന് വലിയ ഇടിവിലാണ്. കുറച്ചു ദിവസമായി മാറ്റമില്ലാതെ നിലനിന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ ഇടിഞ്ഞ് 320 രൂപയായി.

രാജ്യാന്തര വിപണിയിലെ പ്രതിഫലനം

ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ വന്‍ ഇടിവാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. വ്യാപാരം ആരംഭിച്ചപ്പോള്‍ ഔണ്‍സ് വില 3,986 ഡോളറിലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയാണിത്. ഒരു ശതമാനത്തിലധികം ഇടിവാണ് ഇതിലൂടെ വിപണിയില്‍ ഉണ്ടായത്. പിന്നീട് ചെറിയ തോതില്‍ തിരിച്ചുകയറിയ സ്വര്‍ണംനിലവില്‍ 4,010 ഡോളറിനടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്.

പണപ്പെരുപ്പ ഭീഷണിയും യു.എസ് ഫെഡറല്‍ റിസര്‍വും

ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത് രാജ്യാന്തര തലത്തില്‍ പണപ്പെരുപ്പ ഭീഷണി വര്‍ധിപ്പിച്ചത് സ്വര്‍ണത്തിന് തിരിച്ചടിയായി. ഇതോടെ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമായതാണ് സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം. ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സംഘര്‍ഷ സാധ്യതകളും വിപണിയില്‍ ചലനങ്ങളുണ്ടാക്കുന്നുണ്ട്. എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇക്കൊല്ലം ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ പലിശ നിരക്കു കുറയ്ക്കാന്‍ 90 ശതമാനം സാധ്യതയാണ് കണക്കാക്കുന്നത്. അങ്ങനെ വന്നാല്‍ സ്വര്‍ണത്തിന്റെ വില വീണ്ടും ഇടിയാന്‍ ഇടയാക്കും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,13,188 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Gold and silver prices witness a major correction in Kerala markets, tracking global declines triggered by surging crude oil prices and inflation worries.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com