നട്ടുച്ചക്ക് കുതിച്ചു ചാടി സ്വര്‍ണം, പവന് ഒറ്റയടിക്ക് 400 രൂപ കൂടിയത് രാവിലെ ഉറങ്ങിക്കിടന്ന ശേഷം; എന്താ സംഭവം?

വെള്ളി വിലയിലും ദിവസങ്ങള്‍ക്കു ശേഷം മുന്നേറ്റം
നട്ടുച്ചക്ക് കുതിച്ചു ചാടി സ്വര്‍ണം, പവന് ഒറ്റയടിക്ക് 400 രൂപ കൂടിയത് രാവിലെ ഉറങ്ങിക്കിടന്ന ശേഷം; എന്താ സംഭവം?
Published on

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ മുന്നേറ്റം. രാവിലെ വ്യാപാരം തുടരുമ്പോള്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണ വില ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഒറ്റയടിക്ക് കയറിയത്.

18 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7,505 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനക്കമില്ലാതിരുന്ന വെള്ളി വിലയും ഉച്ചയ്ക്ക് ശേഷം ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 123 രൂപയിലെത്തി.

വ്യത്യസ്ത വില ആശങ്ക ഇന്നും

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ വിവിധ സ്വര്‍ണക്കടകളില്‍ രണ്ട് വിലയിലായിരുന്നു വ്യാപാരം നടന്നത്. ജസ്റ്റിന്‍ പാലത്രയുടെ നേതൃത്വത്തിലുള്ള ആള്‍ കേരള മര്‍ച്ചന്‍സ് അസോസിയേഷന്‍ രാവിലെ ഗ്രാമിന് 5 രൂപയും പവന് 40 രൂപയും ഉയര്‍ത്തിയാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം അബ്ദുള്‍നാസര്‍ ജനറല്‍ സെക്രട്ടറിയായുള്ള സംഘടന ഇന്നലത്തെ വിലയില്‍ തന്നെ വ്യാപാരം ആരംഭിക്കുകയായിരുന്നു.

അന്താരാഷ്ട്ര സ്വര്‍ണവിലയും രൂപയുടെ വിനിമയ നിരക്കും തമ്മില്‍ വലിയ വ്യത്യാസം പ്രകടമാകാതിരുന്നതാണ് വില കൂട്ടാതിരുന്നതെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് രാജ്യാന്തര വില 3,350 ഡോളറിലേക്ക് ഉയര്‍ന്നതാണ് വില പുതുക്കാന്‍ കാരണം. ഇന്നലെയും ഇരു വിഭാഗങ്ങളും വ്യത്യസ്ത വിലയിലാണ് വ്യാപാരം നടത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com