

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവു തുടരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഏപ്രില്‍ മൂന്നിന് പവന് 68,480 രൂപയെന്ന റെക്കോഡ് തൊട്ട ശേഷം തുടര്‍ച്ചയായി കേരളത്തില്‍ വില ഇടിവിലാണ്. നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ 2,200 രൂപയുടെ കുറവ് രേഖപ്പെടുത്തി.
18 കാരറ്റ് സ്വര്‍ണ വിലയും ഇടിവിലാണ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,795 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 102 രൂപയില്‍ തുടരുന്നു.
രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 2,977 രൂപ വരെ താഴ്ന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. അതേസമയം, ഇന്ന് വില ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 3,029 ഡോളറിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ട്രംപിന്റെ ഇറക്കുമതി ചുങ്കനയങ്ങള്‍ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ ഡോളറിനെയും കടപ്പത്രങ്ങളുടെ നേട്ടത്തെയും ബാധിച്ചതാണ് സ്വര്‍ണത്തിലും പ്രതിഫലിച്ചത്. പല രാജ്യങ്ങളും അമേരിക്കയുടെ ചുങ്കത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയത് വ്യാപര യുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്. ഓഹരി വിപണികളിലെല്ലാം രക്തച്ചൊരിച്ചല്‍ തുടരുകയാണ്. മറ്റ് നിക്ഷേപ മേഖലകളിലെ കടുത്ത തകര്‍ച്ച സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കും. ഇത് സമീപഭാവിയില്‍ സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.
സ്വര്‍ണ വില കുറഞ്ഞത് കേരളത്തില്‍ വിവാഹ പര്‍ച്ചേസുകാര്‍ക്കും മറ്റും വലിയ ആശ്വാസമാണ് നല്‍കുന്നത്. മുന്‍കൂര്‍ ബുക്കിംഗ് പ്രയോജനപ്പെടുത്താനും ഇത് അവസരമൊരുക്കുന്നു. ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഒട്ടുമിക്ക ജുവലറികളും ബിക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. ഭാവിയില്‍ വില ഉയര്‍ന്നാലും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഇതു വഴി സാധിക്കും.
മൂന്ന് ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ വാങ്ങാന്‍ നല്‍കേണ്ടത് 71,735 രൂപയാണ്. പണക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്നു മുതല്‍ 30 ശതമാനം വരെയാകാറുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine