

ഏതൊരു ബിസിനസിനും വര്‍ഷങ്ങളുടെ കഠിനാധ്വനം കൊണ്ട് കെട്ടിപ്പടുക്കാന്‍ സാധിക്കുന്ന ഒന്നാണ് ഗുഡ്‌വില്‍, അഥവാ സല്‍പേര്. എന്നാല്‍, ഗുഡ്‌വിലും നിങ്ങളുടെ ബ്രാന്‍ഡ് മൂല്യവും സ്ഥിരതയോടെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിസിനസിന് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരും. ഇവിടെയാണ് 32 വര്‍ഷത്തിലേറെയായി സംരംഭങ്ങളുടെ ബ്രാന്‍ഡുകള്‍ക്ക് ശക്തിപകര്‍ന്ന്, ഉയര്‍ച്ചയിലേക്ക് എത്താനുള്ള വിശ്വസ്ത പങ്കാളിയായി ഗുഡ്‌വില്‍ & ഗുഡ്‌വില്‍ (Goodwill & Goodwill) നിലകൊള്ളുന്നത്.
ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍, ബ്രാന്‍ഡ് പ്രൊട്ടക്ഷന്‍ എന്നിവയില്‍ സമാനതകളില്ലാത്ത സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനം, ഇതിനകം വിവിധ മേഖലകളിലെ 45,000ത്തിലധികം ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
ഇന്നത്തെ മത്സരാത്മക വിപണിയില്‍ ഒരു ബ്രാന്‍ഡ് എന്നാല്‍ വെറുമൊരു പേരോ ലോഗോയോ മാത്രമല്ല; അത് ആ ബിസിനസിന്റെ വിശ്വാസ്യതയും മൂല്യവുമാണ്. ഇത് തിരിച്ചറിഞ്ഞ്, കമ്പനികളുടെ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും അടക്കമുള്ള ബൗദ്ധിക സ്വത്ത് അവകാശ സംരക്ഷണ രംഗത്ത് ദേശീയ- രാജ്യാന്തര തലത്തില്‍ മുന്‍നിരക്കാരായി മാറാന്‍ ഇന്ന് അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
അതോടൊപ്പം ബ്രാന്‍ഡ് ഉടമസ്ഥതയുമായി ബന്ധപ്പെട്ട നിയമപരമായ നടത്തിപ്പിലെ സങ്കീര്‍ണതകളും പരിഹരിക്കുന്നു. അനുഭവസമ്പത്ത്, ധാര്‍മികത, ഉപഭോക്തൃ വിശ്വാസം എന്നിവയിലൂന്നിയാണ് ഗുഡ്‌വില്‍ & ഗുഡ്‌വില്‍ കെട്ടിപ്പടുത്തിരിക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, സ്ഥാപനത്തിന്റെ രണ്ടാം തലമുറയും ഇപ്പോള്‍ ഈ രംഗത്ത് സജീവമാണ്.
ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നതുപോലെ പ്രധാനമാണ് ആ ബ്രാന്‍ഡിനെ സംരക്ഷിക്കുക എന്നതും. സുസ്ഥിരമായ വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരു ബിസിനസിനും ഗുഡ്‌വില്‍ & ഗുഡ്‌വില്‍ നല്‍കുന്ന സന്ദേശം ഇതാണെന്ന് സാരഥി ജി. കൃഷ്ണകുമാര്‍ പറയുന്നു.
വിവരങ്ങള്‍ക്ക്: +91 98473 37313, +91 99473 37313
info@goodwillandgoodwill.com
(Originally published in Dhanam Magazine June 30, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine