അത്യാവശ്യചെലവുകള്‍ക്ക് ക്ഷേമനിധികളില്‍ നിന്ന് സര്‍ക്കാര്‍ ₹2,000 കോടി എടുക്കും, തീരുമാനമായി

ഓണക്കാലം കഴിഞ്ഞുള്ള അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ക്ഷേമനിധികളില്‍ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. അത്യാവശ്യ ചെലവുകള്‍ക്ക് 2,000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തരമായി 2,000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തിക്കാനാണ് തീരുമാനം. വായ്പയായി എടുക്കുന്ന ഈ തുക മാര്‍ച്ച് 31ന് മുമ്പ് അടച്ചാല്‍ വായ്പയായി കേന്ദ്രം കണക്കാക്കില്ല. നികുതി വരുമാനത്തില്‍ അടക്കം വരവു ചെലവുകളെല്ലാം വിലയിരുത്തിയായിരിക്കും തുടര്‍ തീരുമാനങ്ങള്‍. സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച ശേഷം ബിവറേജസ് കോര്‍പറേഷനും സര്‍ക്കാരിന് പണം നല്‍കും. ഓണചെലവിനായി 18,000 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിട്ടത്.

Related Articles

Next Story

Videos

Share it