ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍, 80 മുറികള്‍, ശ്രീധരീയത്തില്‍ ഡോ. എന്‍.പി.പി നമ്പൂതിരി ബ്ലോക്ക് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശ്രീധരീയത്തിന് ദേശീയ തലത്തില്‍ എട്ട് ആശുപത്രികളും 13 സ്പെഷ്യാലിറ്റി ക്ലിനിക്കുകളുമായി 21 ശാഖകളുണ്ട്
Governor inaugurates Dr. N.P.P. Namboothiri Memorial Block with modern facilities at Koothattukulam Sreedhareeyam Ayurvedic Eye Hospital.
കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായ ഡോ. എന്‍.പി.പി നമ്പൂതിരി മെമ്മോറിയല്‍ ബ്ലോക്ക് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ശ്രീധരീയം വൈസ് ചെയര്‍മാന്‍ ഹരി എന്‍. നമ്പൂതിരി, ചെയര്‍മാന്‍ എന്‍.പി നാരായണന്‍ നമ്പൂതിരി, മാനേജിംഗ് ഡയറക്ടര്‍ എന്‍. പരമേശ്വരന്‍ നമ്പൂതിരി, അനൂപ് ജേക്കബ് എംഎല്‍എ, സിഎംഒ ഡോ. ശ്രീകാന്ത് നമ്പൂതിരി, സിഇഒ ബിജു പ്രസാദ് എന്നിവര്‍ സമീപം.
Published on

കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഡോ. എന്‍.പി.പി നമ്പൂതിരി മെമ്മോറിയല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ അടക്കമുളള സൗകര്യങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഡോ. എന്‍.പി.പി നമ്പൂതിരി മെമ്മോറിയല്‍ ബ്ലോക്ക്. ചടങ്ങില്‍ മുന്‍മന്ത്രി അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്ഥാപകരുടെ സ്മാരകങ്ങളില്‍ ശ്രീധരീയം ചെയര്‍മാന്‍ എന്‍.പി നാരായണന്‍ നമ്പൂതിരി പുഷ്പാര്‍ച്ചന നടത്തി. വൈസ് ചെയര്‍മാന്‍ ഹരി നമ്പൂതിരി, എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ കെ.എസ് ബിജു പ്രസാദ്, ചീഫ് ഫിസിഷ്യന്‍ ശ്രീകാന്ത് പി. നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ ബ്ലോക്കിന്റെ താഴത്തെ നിലയില്‍ ഔട്ട്പേഷന്റ് വിഭാഗം, ഒപ്ടോമെട്രി ലാബ്, ഫാര്‍മസി, പ്രൊസീജ്വര്‍ റൂമുകള്‍, സ്പെഷ്യല്‍ കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, മീറ്റിംഗ് റൂമുകള്‍, പരിശീലന സംവിധാനങ്ങള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ ആധുനിക സൗകര്യങ്ങളുള്ള 80 മുറികള്‍, ബേസ്മെന്റില്‍ കോര്‍പ്പറേറ്റ് ഓഫീസ് എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ബ്ലോക്കിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കൊടിമരത്തില്‍ ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തി.

ആയുര്‍വേദ നേത്രചികിത്സയില്‍ ഒരു നൂറ്റാണ്ടോളം നീണ്ട പാര്യമ്പര്യമുളള ശ്രീധരീയത്തിന് നിലവില്‍ ഇന്ത്യയിലുടനീളമായി 8 ആശുപത്രികളും 13 സ്പെഷ്യാലിറ്റി ക്ലിനിക്കുകളുമായി 21 ശാഖകളുണ്ട്. ആയുഷ് മന്ത്രാലയം സെന്റര്‍ ഓഫ് എക്സലന്‍സായി അംഗീകരിച്ച ഗവേഷണ കേന്ദ്രവും 450 ലധികം കിടക്കകളുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രിയും ഇതിലുള്‍പ്പെടുന്നു.

Governor inaugurates Dr. N.P.P. Namboothiri Memorial Block with modern facilities at Koothattukulam Sreedhareeyam Ayurvedic Eye Hospital.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com