ഈ പ്രതിസന്ധിഘട്ടത്തിലും ബിസിനസ് വളര്‍ത്താം, ലാഭം കൂട്ടാം

ഇപ്പോള്‍ ചെയ്താല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള ആശയം മനസ്സിലുണ്ട്. പക്ഷേ അത് നടപ്പാക്കാനുള്ള ധൈര്യമില്ല. അതിലേക്ക് ഇറങ്ങിയാല്‍ നിലവിലെ ബിസിനസ് പോലും തകരുമോയെന്ന പേടി. നിരവധി ബിസിനസുകാര്‍ ഇപ്പോള്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടാകും.


ഓരോ സംരംഭകനും അനുഭവിക്കുന്ന ഈ മാനസിക സംഘര്‍ഷം മാറ്റി, ഉള്ളിലെ ബിസിനസ് ആശയത്തിനെ ഫലപ്രദമായി നടപ്പാക്കാനുള്ള ബിസിനസ് തന്ത്രങ്ങള്‍ കൂടി പകര്‍ന്നേകുന്ന നൂതനമായ പരിശീലന പരിപാടിക്ക് ഡിസംബര്‍ ഒമ്പതിന് തുടക്കം കുറിയ്ക്കുന്നു.

ഇന്‍ഡോ യുഎസ് കൊയാലിഷന്റെ പങ്കാളിത്തത്തോടെ ധനം സംഘടിപ്പിക്കുന്ന ദീര്‍ഘമായ ഈ വെര്‍ച്വല്‍ പ്രോഗ്രാം ഇക്കാലത്ത് സംരംഭകര്‍ ആഗ്രഹിക്കുന്ന സമഗ്രമായ പിന്തുണയാണ് ഉറപ്പാക്കുന്നത്. 12 മാസത്തിനുള്ളില്‍ കുറഞ്ഞ സമയം കൊണ്ട് ബിസിനസിന്റെ ലാഭം ഇരട്ടിയാക്കാനും ആഗോളതലത്തിലേക്ക് ബിസിനസിനെ വളര്‍ത്താനുള്ള പരിശീലനമാണ് ഇതിലൂടെ ലഭിക്കുന്നത്.

ആശയസാക്ഷാത്കാരം അതിവേഗം


സംരംഭകരുടെ മനസ്സില്‍ വരുന്ന ആശയങ്ങളും അത് നടപ്പാക്കാന്‍ മനസ്സില്‍ കാണുന്ന വഴികളും അതിവേഗം പ്രവര്‍ത്തി പഥത്തില്‍ എത്തിക്കാനുള്ള ശാസ്ത്രീയമായ പരിശീലനമാണ് ധനം ആക്‌സിലറേറ്റര്‍ എലൈറ്റ് ഇവന്റിന്റെ സവിശേഷത. വെറും 30 ദിവസങ്ങള്‍ക്കുള്ളില്‍ ഓരോരുത്തര്‍ക്കും അവരവരുടെ പ്രൊഡക്റ്റിവിറ്റി ഇരട്ടിയാക്കാന്‍ സഹായിക്കുന്ന പവര്‍ പാക്ക്ഡ് പരിശീലനമാണ് ഇതിന്റെ ഭാഗമായി നല്‍കുന്നത്.

സ്വന്തമായി സംരംഭം തുടങ്ങി പരാജയപ്പെട്ടെങ്കിലും അതില്‍ നിന്ന് കുതിച്ചുയര്‍ന്ന് സിലിക്കണ്‍വാലിയിലെ വിജയികളായ സംരംഭകരുടെ മെന്ററും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായി വളര്‍ന്ന റൂബിള്‍ ചാണ്ടി (യുഎസ്എ)യും പെര്‍ഫോമന്‍സ് കോച്ചും പതിറ്റാണ്ടുകളായി സംരംഭകരുടെ മാനസികസംഘര്‍ഷങ്ങള്‍ അടുത്തുനിന്നറിഞ്ഞ് ഫലപ്രദമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ബിസിനസ് സൈക്കോളജിസ്റ്റുമായ ഡോ. വിപിന്‍ റോള്‍ഡന്റുമാണ് (ഇന്ത്യ) പ്രോഗ്രാം നയിക്കുന്നത്.

ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായ '90 Days to a Life - A Journey from Turmoil to Triumph' എന്നതിന്റെ രചയിതാവും അമേരിക്ക ഉള്‍പ്പടെ ലോകത്തിലെ 14 ലേറെ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് പിന്തുണ നല്‍കുന്ന ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ് റൂബ്ള്‍ ചാണ്ടി. 12 മാസത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് ബിസിനസുകളുടെ ലാഭം ഇരട്ടിയാക്കാനുള്ള സ്ട്രാറ്റജിയാണ് റൂബ്ള്‍ ചാണ്ടി ബിസിനസുകാര്‍ക്ക് ഏകുന്നത്. ലോകമെമ്പാടുമുള്ള നിരവധി ചീഫ് എക്‌സിക്യുട്ടീവുകളുടെയും ശതകോടീശ്വരന്മാരുടെയും മെന്ററായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്.

ഡോ. വിപിന്‍ വി റോള്‍ഡന്റ് ബിസിനസ് - പെര്‍ഫോര്‍മന്‍സ് സെക്കോളജിസ്റ്റാണ്. കോര്‍പ്പറേറ്റ് ട്രെയ്‌നിംഗ്, ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍ സൈക്കോളജിസ്റ്റ് എന്നീ നിലയില്‍ വര്‍ഷങ്ങളുടെ അനുഭവ പാരമ്പര്യമാണ് ഡോ. വിപിനുള്ളത്. പ്രമുഖ ചലച്ചിത്ര താരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍, സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രശസ്തരുടെ പേഴ്‌സണല്‍ കണ്‍സള്‍ട്ടന്റും ലീഡര്‍ഷിപ്പ് കോച്ചും കൂടിയാണ് റോള്‍ഡന്റ്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. വിപിന്‍ വി. റോള്‍ഡന്റ്.


എന്തിന് ഈ പരിപാടിയില്‍ ഭാഗമാകണം?


സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷന്‍ സംരംഭകനെ തന്നെ ഒരു സൂപ്പര്‍ പവറാക്കും. പതിഞ്ഞ താളത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ അതിവേഗം കാര്യക്ഷമമായി നടപ്പാക്കുമ്പോള്‍ തന്നെ സംരംഭകന്റെ ഉല്‍പ്പാദന ക്ഷമത പതിന്മടങ്ങ് വര്‍ധിക്കും. ഇതുകൂടാതെ

1. ടീമിനെ നിങ്ങളുടെ ബിസിനസ് ലക്ഷ്യത്തിലേക്ക് നടത്തിക്കാനുള്ള തന്ത്രങ്ങള്‍ പടിപിടിയായി നിങ്ങള്‍ പഠിച്ചെടുക്കും

2. ടീമിലുള്ളവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ എങ്ങനെ കൃത്യമായി വിഭജിച്ച് നല്‍കി കാര്യങ്ങള്‍ നടത്തിയെടുക്കാം.

3. ഏറ്റവും വൈദഗ്ധ്യമുള്ളവരെ എങ്ങനെ ഇപ്പോള്‍ ടീമിലേക്ക് കൊണ്ടുവരാം.

4. ബിസിനസില്‍ ഇപ്പോള്‍ നടപ്പാക്കുന്ന വിവിധ സ്ട്രാറ്റജികളില്‍ നിലവിലുള്ള ജീവനക്കാരെ എങ്ങനെ വിന്യസിക്കാം

തുടങ്ങി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സംരംഭകന്‍ സ്വീകരിക്കേണ്ട ബിസിനസ് സ്ട്രാറ്റജികളുടെ കാര്യത്തില്‍ ശാസ്ത്രീയമായ പിന്തുണയും കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വിഘാതമായി നില്‍ക്കുന്ന മാനസിക ഘടന മാറ്റിയെടുക്കാനുള്ള പരിശീലനവുമാണ് ധനം ആക്‌സിലേറ്റര്‍ എലൈറ്റ് ഇവന്റ് നല്‍കുന്നത്.


എങ്ങനെയാണ് പരിശീലനം


ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഇവന്റ് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് സംഘടിപ്പിക്കുന്നത്. നാലാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു പ്രോഗ്രാമിന്റെ ഭാഗമായി നാല് വെര്‍ച്വല്‍ പരിശീലന ക്ലാസുകള്‍ നടക്കും. കൂടാതെ സൗജന്യമായും ബോണസായും വേറെയും പരിശീലന ക്ലാസുകള്‍ നല്‍കും.

പരിശീലന പരിപാടിയില്‍ സംബന്ധിക്കുന്നവരെയെല്ലാം ചേര്‍ത്ത് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് നിരന്തരമായി സംരംഭകര്‍ക്കൊപ്പം പരിശീലകരുണ്ടാകും. ഒരു ക്ലാസില്‍ പറയുന്ന കാര്യങ്ങള്‍ അതിവേഗം നടപ്പാക്കാന്‍ സംരംഭകര്‍ക്കൊപ്പം നില്‍ക്കുകയും ആ പ്രോസസില്‍ സംരംഭകര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്. ഇതോടൊപ്പം പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ തമ്മില്‍ ശക്തമായ കൂട്ടായ്മ സൃഷ്ടിച്ച് പരസ്പര സഹകരണത്തോടെ ബിസിനസ് കൂട്ടാനുള്ള പ്ലാറ്റ്‌ഫോമായി ഇത് മാറുകയും ചെയ്യും.

എങ്ങനെ സംബന്ധിക്കാം?


ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന ദീര്‍ഘകാല പരിശീലന പരിപാടിയില്‍ സംബന്ധിക്കാന്‍ 18 ശതമാനം ജിഎസ്ടി ഉള്‍പ്പടെ 11,800 രൂപയാണ് ഫീസ്. ധനം പബ്ലിക്കേഷന്‍സിന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം ശാഖയിലെ എക്കൗണ്ട് നമ്പര്‍ 002433000000015 ലേക്ക് തുക അടയ്ക്കാം. (IFSC Code: IOBA0000024).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ നമ്പര്‍: +91 98956 60000 (സുമിത)
Impact Team
Impact Team  

Related Articles

Next Story

Videos

Share it