അതിനൂതന സംരംഭത്തിന്റെ ഭാഗമാകാം...
ഏതൊരു നിക്ഷേപകനും നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്ന ബിസിനസിന്റെ ലാഭവശങ്ങളും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തില്‍ വന്നുചേരാനിടയുള്ള risk അഥവാ വിപത് സാധ്യതകളും മനസിലാക്കി തങ്ങള്‍ക്ക് ഗുണകരമായ ബിസിനസ് പ്രോജക്റ്റുകളിലായിരിക്കും എപ്പോഴും നിക്ഷേപം നടത്തുക. അങ്ങനെ തന്നെയാകണം നിക്ഷേപം എന്നുതന്നെയാണ് ഹെറോണ്‍ സൊല്യൂഷന്‍സും അടിവരയിട്ട് ഓര്‍മിപ്പിക്കുന്നത്.
പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ ഇന്ന് പലരും പൊതുവെ മടിക്കുന്നത് പല നൂലാമാലകളും തരണം ചെയ്യാനുള്ള ബുദ്ധിമുട്ട് ഓര്‍ത്താണ്. ഇവിടെയാണ് ഹെറോണ്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നവയുഗ സ്ഥാപനം തുണയായെത്തുന്നത്. ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പെരുമയിലൂടെ വളരുന്ന കേരളത്തില്‍ ഒരിക്കലും നെറ്റിചുളിക്കാതെ മുന്നോട്ട് കുതിക്കാന്‍ നിക്ഷേപകരെ നേരായ ദിശയിലേക്ക് കൈപിടിച്ച് നടത്തുകയെന്നതാണ് സര്‍വ്വീസ് ഇന്‍ഡസ്ട്രീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹെറോണ്‍ സൊല്യൂഷന്‍സിന്റെ മുഖ്യ ലക്ഷ്യം.
എച്ച്.ആര്‍ കണ്‍സള്‍ട്ടന്‍സിയും വൈദഗ്ധ്യ വികസന പദ്ധതികളും (skill development) ഒന്നിച്ചു ചേര്‍ന്ന മേഖലകളില്‍ ഒട്ടനവധി അതിനൂതന പദ്ധതികളുമായി തികഞ്ഞ പ്രൊഫഷണല്‍ അപ്രോച്ചോടു കൂടിയാണ് കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറോണ്‍ സൊല്യൂഷന്‍സ് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നത്.
ഇന്റര്‍നാഷണല്‍ ബിസിനസ് സ്റ്റാട്രജി അനുസരിച്ച് ഏതൊരു ബിസിനസിലും മുടക്കു മുതല്‍ നിക്ഷേപകന് തിരികെ ലഭിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. എന്നാല്‍ ഹെറോണ്‍ സൊല്യൂഷന്‍സിന്റെ നൂതന ബിസിനസ് പ്ലാന്‍ പ്രകാരം രണ്ടാം വര്‍ഷം തന്നെ നിക്ഷേപകന് മുടക്കുമുതലും ലാഭവും നേടാന്‍ കഴിയുന്നു എന്നതാണ് ശ്രദ്ധേയമായ പ്രത്യേകത. ഇത് അക്ഷരാത്ഥത്തില്‍ ബോധ്യപ്പെടുത്തുകയാണ് ഹെറോണ്‍ സൊല്യൂഷന്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വിവേക് വിജയന്‍.
സ്വീകാര്യവും ജനകീയവും സുതാര്യവും വിശ്വസ്തവുമായ വഴികളിലൂടെ ബുദ്ധിമുട്ടുകള്‍ പാടേ ഒഴിവാക്കിയാണ് നേട്ടത്തിലേക്ക് ഹെറോണ്‍ സൊല്യൂഷന്‍സ് നിക്ഷേപകരെ കൈപിടിച്ച് ഒപ്പം നടത്തുന്നത്. പ്രധാനമന്ത്രിയുടെ MAKE IN INDIA-STARTUP INDIA പ്രോജക്റ്റില്‍ അനുമതി ലഭിച്ച ആശയത്തിന്റെ സൃഷ്ടാവായ വിവേക് വിജയന് ഇതിന്റെ പൂര്‍ണതയ്ക്ക് അഞ്ച് കോടിയുടെ ടാക്‌സ് ബെനിഫിറ്റ് ലഭിച്ചിട്ടുണ്ട്.
ഈ അംഗീകാരം ഉപയോഗപ്പെടുത്തി നൂതന ടെക്‌നോളജിയെക്കുറിച്ചും സോഫ്റ്റ്‌വെയറിനെക്കുറിച്ചും പ്രാഗത്ഭ്യമുള്ള സംരംഭകരുമായി കൈകോര്‍ക്കാന്‍ തയ്യാറെടുക്കുന്ന ഹെറോണ്‍ അതിന്റെ 70 ലക്ഷം രൂപ മുഖവിലയുള്ള 30 ശതമാനം ഷെയര്‍ ആണ് മാര്‍ക്കറ്റില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
മാനവ വിഭവശേഷിക്ക് (human resource) ഏത് കാലത്തും പരിമിതികളില്ലാത്ത സാധ്യതകള്‍ ഉണ്ടെന്ന തിരിച്ചറിവ് അന്വേഷങ്ങളിലൂടെയും സ്വന്തം അനുഭവ സമ്പത്തിലൂടെയും മനസിലുറപ്പിച്ച ഹെറോണിന്റെ ഫൗണ്ടര്‍ വിവേക് വിജയന്‍ തൊഴില്‍ അന്വേഷകരേയും തൊഴില്‍ദാതാക്കളേയും ഒരേ ടെക്‌നോളജി പ്ലാറ്റ്‌ഫോമില്‍ ഒന്നിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നത്. വൈദഗ്ധ്യമുള്ള ജീവനക്കാരെ തൊഴില്‍ സംരംഭകര്‍ക്ക് നല്‍കാനും, തൊഴില്‍ അന്വേഷകരെ മികച്ച സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളിലൂടെ അതിവിദഗ്ദ്ധരാക്കി നിക്ഷേപസമൂഹത്തിന് സമ്മാനിക്കാനുമാണ് ഹെറോണ്‍ ലക്ഷ്യമിടുന്നത്.
തൊഴിലില്ലായ്മ അതിരൂക്ഷമായ ഒരു രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന ഹെറോണ്‍ സൊല്യൂഷന്‍സ് ഈ ഒറ്റക്കാരണം കൊണ്ടാണ് പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്‍ഡ്യ സ്റ്റാര്‍ട്ട് അപ് പ്രോജക്റ്റില്‍ ഇടംനേടിയത്.
ഫോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് വിദഗ്ധനും ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊഫഷണലും ബിസിനസില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമുള്ള B.Tech കാരനായ ഹെറോണിന്റെ ഫൗïര്‍ വിവേക് വിജയനും ഇന്‍ഡ്യയിലും നിരവധി വിദേശ ഇന്റര്‍നാഷണല്‍ കമ്പനികളിലും ഐ.റ്റി പ്രോജക്റ്റ് മാനേജരായി സേവനമനുഷ്ടിച്ചിട്ടുള്ള B.Tech ഐ.റ്റി ബിരുദധാരിയായ കോ ഫൗണ്ടര്‍ ജോയി സുശീലനും കൈകോര്‍ത്ത് എല്ലാ പ്രമുഖ നഗരങ്ങളിലും ആഫീസ് തുറന്ന് കുറ്റമറ്റ സേവനം തൊഴില്‍ സംരംഭകര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും തൊഴിലന്വേഷിക്കുന്നവര്‍ക്കും നല്‍കാനാണ് ലക്ഷ്യമിടുന്നത്.
MOB: 9947074940
ഇ-മെയ്ല്‍: vivek.pvr1@gmail.com